Sunday, August 31, 2025
Mantis Partners Sydney
Home » ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് മുൻഗണന; ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ
ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് മുൻഗണന; ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

by Editor

ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളും മറ്റ് തർക്ക വിഷയങ്ങളെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിനും ഞങ്ങൾ മുൻഗണന നൽകുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം കെട്ടിപ്പടുക്കുന്നതിന് ഞങ്ങളുടെ ചർച്ചകൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്ന് പറഞ്ഞ എസ് ജയശങ്കർ അതിർത്തി പ്രശ്‌നങ്ങളെ കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വാങ് യിയുമായി സംസാരിക്കുമെന്നും പറഞ്ഞു.

അതിർത്തി സംഘർഷങ്ങൾ പ്രധാനപ്പെട്ട പ്രശ്‌നമാണ്. അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തിയും നിലനിർത്തേണ്ടത് അനിവാര്യമാണെന്നും ജയശങ്കർ പറഞ്ഞു. അതിർത്തി പ്രദേശങ്ങളിൽ സംയുക്തമായി സമാധാനവും ശാന്തിയും നിലനിർത്താനുള്ള ഉത്തരവാദിത്തമാണ് ഊഷ്മളമായ ബന്ധത്തിന്റെ അടിസ്ഥാനമെന്നും സംഘർഷം ലഘൂകരിക്കുന്ന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചകളിൽ സ്വാഭാവികമായും അന്താരാഷ്ട്ര സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഉൾപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ, ആഗോള സമ്പദ്‌വ്യവസ്ഥയിൽ സ്ഥിരത നിലനിർത്തുകയും വർദ്ധിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് വാങ് യി ഇന്ത്യയിലെത്തിയത്. പ്രത്യേക പ്രതിനിധി സംഘത്തിന്റെ 24-ാമത് റൗണ്ട് ചർച്ചകളിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹത്തിൻ്റെ സന്ദർശനം.

Send your news and Advertisements

You may also like

error: Content is protected !!