Monday, March 23, 2026
Home » നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കുമെന്ന് സൂചന നൽകി രാജീവ് ചന്ദ്രശേഖർ
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കുമെന്ന് സൂചന നൽകി രാജീവ് ചന്ദ്രശേഖർ

by Editor
Send your news and Advertisements

തൃശൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ്‌ ക്ലബിൻ്റെ വോട്ട് വൈബ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് മത്സരിക്കുമോ എന്നായിരുന്നു ചോദ്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വേണമെങ്കിൽ ഏത് മണ്ഡലമാണെന്ന് പറയാമെന്നും രാജീവ് ചന്ദ്രശേഖർ പറ‌ഞ്ഞു. ഇതിന് പിന്നാലെ നേമത്ത് നിന്നാകും മത്സരിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥാനാർഥി ചർച്ചകൾ പോലും പാർട്ടിയിൽ ആരംഭിക്കുന്നതിന് മുമ്പെയാണ് സംസ്ഥാന അധ്യക്ഷൻ്റെ പ്രഖ്യാപനമെന്നതാണ് ശ്രദ്ധേയം. അതേസമയം ശശി തരൂർ എംപി ബിജെപിയിലേക്ക് വരുമോയെന്ന ചോദ്യത്തിന് തനിക്ക് അങ്ങനെയൊരു പ്രതീക്ഷയില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ മറുപടി.

സംസ്ഥാനത്ത് ബിജെപിക്ക് ആദ്യമായി എംഎൽഎയെ ലഭിച്ചത് നേമത്ത് നിന്നായിരുന്നു. 2016-ൽ ബിജെപി സ്ഥാനാർഥിയിരുന്ന ഒ. രാജഗോപാലാണ് നേമത്ത് വിജയിച്ചത്. എന്നാൽ 2021-ൽ ബിജെപി നിർത്തിയ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്ത് വി. ശിവൻകുട്ടി നേമത്ത് നിന്ന് വിജയിച്ചിരുന്നു.

You may also like

error: Content is protected !!