Saturday, March 28, 2026
Home » പ്രതിസന്ധി ഘട്ടമെന്ന് പ്രധാനമന്ത്രി; കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കണം, ‘ടീം ഇന്ത്യ’ സ്പിരിറ്റ് ഉണ്ടാകണം
പ്രതിസന്ധി ഘട്ടമെന്ന് പ്രധാനമന്ത്രി; കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കണം, 'ടീം ഇന്ത്യ' സ്പിരിറ്റ് ഉണ്ടാകണം

പ്രതിസന്ധി ഘട്ടമെന്ന് പ്രധാനമന്ത്രി; കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കണം, ‘ടീം ഇന്ത്യ’ സ്പിരിറ്റ് ഉണ്ടാകണം

by Editor
Send your news and Advertisements

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ മോദി യോഗത്തിൽ നിർദേശിച്ചു. വ്യാപാര, സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുക, വിതരണ ശൃംഖല സംരക്ഷിക്കുക, ഊർജ സുരക്ഷ ഉറപ്പാക്കുക, ജന താല്പര്യം മുൻ നിർത്തി പ്രവർത്തിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.

കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. ‘അവശ്യ സാധനങ്ങളുടെ തടസമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിന് എല്ലാ സംസ്ഥാന സർക്കാരുകളോടും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. മഹാമാരി സമയത്ത് പ്രകടിപ്പിച്ച ‘ടീം ഇന്ത്യ’ സ്പിരിറ്റ് ഇപ്പോൾ രാഷ്ട്രത്തെ നയിക്കണം’ – മോദി പറഞ്ഞു. നിലവിലെ പ്രതിസന്ധി മൂലം ഇന്ത്യയ്ക്ക് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ കൂടിക്കാഴ്‌ച. ആറ് വർഷം മുൻപുള്ള കോവിഡ് 19 മഹാമാരിയെ അദ്ദേഹം ഓർമിപ്പിച്ചു.

പശ്ചിമേഷ്യയിലെ യുദ്ധം ഒരു മാസത്തിലേക്കെത്തുമ്പോൾ രാജ്യത്ത് ഊർജ വിതരണം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതിനെ തുടർന്നുള്ള പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ കേന്ദ്രം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഈ നടപടികൾ നടപ്പിലാക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ട് പോകണം, നിരന്തരം സമ്പർക്കം ഉറപ്പാക്കണം. നിരന്തരം വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്നും യോഗത്തിൽ അറിയിച്ചു. കാർഷിക മേഖലയിൽ പ്രതിസന്ധി ഒഴിവാക്കാനും മുൻകൂട്ടി നടപടികൾ എടുക്കാനും നിർദേശം നൽകി.

സംസ്ഥാനങ്ങളിലെ ഊർജ പ്രതിസന്ധിയടക്കം ചർച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഭക്ഷണ ബില്ലിനൊപ്പം എൽ പി ജി ചാർജ്, അല്ലെങ്കിൽ ഗ്യാസ് സർ ചാർജ് എന്ന പേരിൽ അധിക തുക ഈടാക്കരുതെന്ന് കേന്ദ്രം ഇതിനകം നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം ചെലവുകൾ ഭക്ഷണ സാധനങ്ങളുടെ വിലയിൽ തന്നെ ഉൾപ്പെടുത്തണമെന്നും, മെനുവിൽ കാണിക്കുന്ന വില തന്നെയായിരിക്കണം അന്തിമ വിലയെന്നാണ് നിർദ്ദേശം.

നിലവിൽ രാജ്യത്ത് ഊര്‍ജ ക്ഷാമം ഇല്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാൻ നടപടി വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായുള്ള ഓണ്‍ലൈൻ യോഗത്തിലാണ് മോദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാസവള ലഭ്യതയ്ക്ക് നിലവിൽ പ്രശ്നങ്ങളില്ലെന്നും കർഷകരുടെ ക്ഷേമത്തിന് ഊന്നൽ നൽകണമെന്നും പ്രതിസന്ധി ഉണ്ടായാൽ ഭാവിയെ മുൻകൂട്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ജൈവ ഇന്ധനങ്ങൾ, സൗരോർജ്ജം, ഗോബർധൻ സംരംഭം,പി‌എൻ‌ജി കണക്ഷനുകളുടെ വിപുലീകരണം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും മോദി പറഞ്ഞു.

You may also like

error: Content is protected !!