Mantis Partners Sydney
Wednesday, March 18, 2026
Mantis Partners Sydney
Home » പി. ജെ. ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ്; രണ്ട് വനിതകൾ ഉൾപ്പെടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്.
പി. ജെ. ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ്; രണ്ട് വനിതകൾ ഉൾപ്പെടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്.

പി. ജെ. ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ്; രണ്ട് വനിതകൾ ഉൾപ്പെടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്.

by Editor
Send your news and Advertisements

തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് തൻ്റെ സ്ഥിരം മണ്ഡലമായ തൊടുപുഴയിൽ ഇത്തവണ മത്സരത്തിനില്ല. പകരം മകൻ അപു ജോൺ ജോസഫ് മത്സരിക്കും. 1970 മുതൽ പത്ത് തവണ തൊടുപുഴ മണ്ഡലത്തിൽ നിന്ന് പി. ജെ. ജോസഫാണ് മത്സരിച്ചിരുന്നത്. നിലവിൽ കേരള കോൺഗ്രസിൻ്റെ സ്റ്റേറ്റ് കോർഡിനേറ്ററാണ് അപു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗം മറ്റ് ഏഴ് സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. കുട്ടനാട് റെജി ചെറിയാനും കടുത്തുരുത്തിയിൽ മോൻസ് ജോസഫും മത്സരിക്കും. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും കാഞ്ഞങ്ങാട് ഷൈജിയും സ്ഥാർത്ഥിയാകും. ഏറ്റുമാനൂർ, ഇടുക്കി സീറ്റുകൾ കോൺഗ്രസിന് വിട്ടു നൽകിയിരുന്നു. തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാട് കേരള കോൺഗ്രസിന് ലഭിച്ചു.

സ്ഥാനാർത്ഥി പട്ടിക
1). തൊടുപുഴ- അപു ജോൺ ജോസഫ്
2). തിരുവല്ല- അഡ്വ. വർഗീസ് മാമ്മൻ
3). കുട്ടനാട്- റെജി ചെറിയാൻ
4). ചങ്ങനാശേരി- വിനു ജോബ്
5). കടുത്തുരുത്തി-അഡ്വ. മോൻസ് ജോസഫ്
6). കോതമംഗലം- ഷിബു തെക്കുംപുറം
7). ഇരിങ്ങാലക്കുട-അഡ്വ. തോമസ് ഉണ്ണിയാടൻ
8). കാഞ്ഞങ്ങാട്-ഷൈജി ഓട്ടപ്പള്ളി.

നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ട് വനിതകൾ ഉൾപ്പെടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഡോ. എംകെ മുനീറിന് സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെഎം ഷാജി വേങ്ങരയിലും മത്സരിക്കും. പി കെ ഫിറോസ് കൊടുവള്ളിയിൽ മത്സരിക്കും. കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തെഹലിയ മത്സരിക്കും. പുനലൂർ, ചേലക്കര സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം പിന്നീട്.

സ്ഥാനാർത്ഥി പട്ടിക
1. മഞ്ചേശ്വരം – എ.കെ.എം അഷറഫ്
2. കാസർഗോഡ് – കല്ലട്ര മായിൻ ഹാജി
3. അഴിക്കോട് – കരീം ചേലേരി
4. കൂത്തുപറമ്പ് – ജയന്തി രാജൻ
5. കുറ്റിയാടി – പാറക്കൽ അബ്ദുള്ള
6. പേരാമ്പ്ര – ഫാത്തിമ തഹലിയ
7. തിരുവമ്പാടി – കാസിം കൂടരഞ്ഞി
8. കൊടുവള്ളി – പി.കെ ഫിറോസ്
9. കുന്നമംഗലം – റസാക്ക് മാസ്റ്റർ
10. കോഴിക്കോട് സൗത്ത് – അഡ്വ ഫൈസൽ ബാബു
11. വള്ളിക്കുന്ന് – ടിവി ഇബ്രാഹിം
12. കൊണ്ടോട്ടി – ടി പി അഷ്റഫ് അലി
13. മഞ്ചേരി- അഡ്വ റഹ്മത്തുള്ള
14. ഏറനാട് – പി.കെ ബഷീർ
15. മലപ്പുറം – പി.കെ കുഞ്ഞാലിക്കുട്ടി
16. മങ്കട – മഞ്ഞളാം കുഴി അലി
17. പെരിന്തൽമണ്ണ – നജീബ് കാന്തപുരം
18. വേങ്ങര – കെ.എം ഷാജി
19. കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ
20. തിരൂർ – കുറുക്കോളി മൊയ്‌തീൻ
21. താനൂർ – പി.കെ നവാസ്
22. തിരൂരങ്ങാടി – പി എം എ സമീർ
23. മണ്ണാർകാട് – എൻ ഷംസുദ്ദീൻ
24. ഗുരുവായൂർ – സി.എച്ച് റഷീദ്
25. കളമശ്ശേരി – അഡ്വ.വി.ഇ അബ്‌ദുൾ ഗഫൂർ

Kerala Assembly Election: Candidates >>

ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്.

You may also like

error: Content is protected !!