ടോപ്പോ: ന്യൂസീലൻഡിലെ ടോപ്പോയിലെ മലയാളികൾ ഓണാഘോഷം സംഘടിപ്പിച്ചു. ഈ മാസം ആറിന് രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടികൾ വൈകുന്നേരം 6 മണി വരെ നീണ്ടുനിന്നു. ഓണത്തെപ്പറ്റിയുള്ള വിഡിയോ പ്രൊജക്‌ടറിൽ പ്രദർശിപ്പിച്ചു. കുട്ടികളുടെ വിവിധയിനം കലാപരിപാടികളോടൊപ്പം മുതിർന്നവരുടെ തിരുവാതിരയും ഉണ്ടായിരുന്നു. ഓണസദ്യയും ക്രമീകരിച്ചിരുന്നു. തുടർന്ന് നടന്ന വിവിധയിനം മത്സരങ്ങളിൽ എല്ലാവരും പങ്കെടുത്തു. വടംവലി, ഓണാഘോഷത്തിന് മുന്നോടിയായി നടന്ന ചെസ്, കാരംസ് ബോർഡ്, കുട്ടികൾക്കായി നടത്തിയ കളറിങ്, പെൻസിൽ ഡ്രോയിങ് എന്നിവ ഉൾപ്പെടെയുള്ള മത്സരങ്ങളുടെ സമ്മാനദാനവും നടത്തി.
വിശിഷ്‌ടാതിഥികളായ ക്ലെയർ ജോർദ്ദാൻ (ജനറൽ മാനേജർ, ലിസ്‌റ്റൻ ഹെയ്‌റ്റ് ബൂപാ), തെരേസ മോസ്‌റ്റർട് (ബിസിനസ് ഇന്റലിജൻസ് അനലിസ്‌റ്റ്, ടോപ്പോ ഡിസ്ട്രിക്ട് കൗൺസിൽ), വിക്കി (പ്രിൻസിപ്പൽ, സെന്റ് പാട്രിക്സ് സ്കൂൾ ടോപ്പോ), പെന്നി സൗകിങ് (സീനിയർ ബിസിനസ് അനലിസ്റ്റ്, NZTA), ഷാരോൺ (സെൻ്റ് പാട്രിക്‌സ് സ്കൂൾ ടോപ്പോ) എന്നിവർ ആശംസകൾ നേർന്നു.