Tuesday, May 26, 2026
Home » ഇറാനെതിരായ സൈനിക നടപടിയുടെ പ്രധാന ലക്ഷ്യങ്ങൾ പൂർത്തിയായി; നാവിക-വ്യോമസേനകളെ തകർത്തു: രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ്
ട്രംപ്

ഇറാനെതിരായ സൈനിക നടപടിയുടെ പ്രധാന ലക്ഷ്യങ്ങൾ പൂർത്തിയായി; നാവിക-വ്യോമസേനകളെ തകർത്തു: രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ്

by Editor

വാഷിംഗ്‌ടൺ: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ, വൈറ്റ് ഹൗസിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു. യുദ്ധം ആരംഭിച്ച് അഞ്ച് ആഴ്ചകൾക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന പ്രസംഗമായിരുന്നു ഇത്. ഇറാനെതിരായ സൈനിക നടപടിയുടെ പ്രധാന ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായതായും അമേരിക്കൻ സൈന്യം “നിർണ്ണായകമായ വിജയം” നേടിയതായും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവിക-വ്യോമസേനകളെയും മിസൈൽ സംവിധാനങ്ങളെയും തകർത്തതായി അദ്ദേഹം പറഞ്ഞു.

ലോകത്തെ കരുത്തുറ്റ സൈന്യം അമേരിക്കയാണെന്ന് തെളിഞ്ഞുവെന്ന് അവകാശപ്പെട്ട ട്രംപ്, അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുമെന്ന് ട്രംപ് ആവർത്തിച്ചു. എന്നാൽ ഈ കാലയളവിൽ ഇറാനെതിരെ അതിശക്തമായ ആക്രമണം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കപ്പെടുമെന്നും അതോടെ ഇന്ധനവില കുറയുമെന്നും അദ്ദേഹം ഉറപ്പുനൽകി. വെനസ്വേല ഉള്ളതിനാൽ നമുക്ക് ഇനി പശ്ചിമേഷ്യയിൽനിന്ന് നിന്ന് എണ്ണ വേണ്ട. ഹോർമുസ് കടലിടുക്ക് വഴി എണ്ണ ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങൾ ആ പാതയുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും യുഎസിന് അതിന്റെ ആവശ്യമില്ലെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.

“ഈ യുദ്ധത്തിൽ അമേരിക്ക ജയിച്ചിരിക്കുന്നു. ഞാൻ എപ്പോഴും നയതന്ത്രത്തിൻ്റെ പാത തിരഞ്ഞെടുക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇറാൻ എല്ലാ കരാർ ശ്രമങ്ങളെയും നിരസിച്ചുകൊണ്ട് തങ്ങളുടെ ആണവ പദ്ധതികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഒബാമയുടെ ആണവകരാർ നിലവിൽ ഉണ്ടായിരുന്നെങ്കിൽ ഇസ്രയേലിൻ്റെ നിലനിൽപ്പിന് ഭീഷണിയായേനെ” – ട്രംപ് പറഞ്ഞു.

അമേരിക്ക ഒരിക്കലും ഭരണകൂട മാറ്റം ലക്ഷ്യമിട്ടിട്ടില്ല, പക്ഷെ അത് സംഭവിക്കും. ഇറാന്‍റെ പല സംവിധാനങ്ങളും തരിപ്പണമായി. ആണവ കേന്ദ്രങ്ങൾ തകർത്തു. ഇനാന്‍ ഇനി ഏത് നീക്കം നടത്തിയലും അമേരിക്ക അറിയുമെന്നും അത് തകർക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഇനി മിഡിൽ ഈസ്റ്റിന് ഭീഷണി അല്ല. ഇറാന്റെ ഭീഷണി ഒഴിഞ്ഞെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പശ്ചിമേഷ്യയിലെ സഖ്യകക്ഷികളായ ഇസ്രയേൽ, സൗദി അറേബ്യ, ഖത്തർ, യുഎഇ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. അവർ മികച്ച രീതിയിൽ കൂടെയുണ്ട്. ഒരു തരത്തിലും, ഒരു രൂപത്തിലും അവർക്ക് പരുക്കേൽക്കാനോ അവർ പരാജയപ്പെടാനോ ഞങ്ങൾ അനുവദിക്കില്ലെന്നും ഡോണൾഡ് ട്രംപ് കൂട്ടിച്ചേർത്തു.

ഹോർമുസ് തുറക്കാൻ അന്താരാഷ്ട്ര നയതന്ത്ര യോഗം വിളിച്ച് യുകെ; 35 രാജ്യങ്ങളെ ഏകോപിപ്പിക്കും

Send your news and Advertisements

You may also like

error: Content is protected !!