73
ചെന്നൈ: ക്രിസ്മസ് കാലത്തെ വരവേറ്റ് മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രി ദീപാലംകൃതമായി. ആശുപത്രിയുടെ പ്രധാനക്കവാടത്തിന്റെ മദ്യഭാഗത്തായി ക്രിസ്മസ് ട്രീ തെളിയിച്ചു ലോകരക്ഷകന്റെ തിരുപ്പിറവി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പാസ്റ്ററൽ കെയർ ആൻഡ് മെഡിക്കൽ സോഷ്യൽ വർക് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ ഈ ചടങ്ങിന് ഡിപ്പാർട്മെൻറ് മേധാവി സ്വാഗതം ആശംസിച്ചു.
ആശുപത്രിഡയറക്ടർ ഡൊ. ക്രിസ്റ്റോഫർ റോയ് ക്രിസ്മസ് സന്ദേശം നൽകികൊണ്ട് ക്രിസ്താമസ് ട്രീ ദീപം തെളിയിച്ചു. മെഡിക്കൽ സൂപ്പർഇൻഡൻറ് ഡൊ. ദിനേശ് കുമാറും മറ്റു വകുപ്പ് മേധാവികളും സന്നിഹിദ്ധരായിരുന്നു. ഹോസ്പിറ്റൽ ഗായകസംഘം ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു ചടങ്ങിനെ മനോഹരമാക്കി.

