Mantis Partners Sydney
Wednesday, March 18, 2026
Mantis Partners Sydney
Home » ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്.
ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്.

മുസ്ലിം ലീഗും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

by Editor
Send your news and Advertisements

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 55 പേരുടെ ആദ്യഘട്ട പട്ടികയാണ് പ്രഖ്യാപിച്ചത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. എന്നാല്‍ കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പറവൂർ വി ഡി സതീശൻ, പാലക്കാട് രമേശ് പിഷാരടി, വട്ടിയൂർക്കാവ് കെ മുരളീധരൻ, കൊട്ടാരക്കര അഡ്വക്കേറ്റ് പി ആയിഷ പോറ്റി എന്നിവരൊക്കെയാണ് സ്ഥാനാർത്ഥികൾ.

സ്ഥാനാർത്ഥി പട്ടിക
1 ഇരിക്കൂർ: അഡ്വ. സജീവ് ജോസഫ്
2 ധർമ്മടം: അബ്ദുൽ റഷീദ്
3 തലശ്ശേരി: കെ.പി. സാജു
4 പേരാവൂർ : അഡ്വ. സണ്ണി ജോസഫ്
5 മാനന്തവാടി (ST): ഉഷ വിജയൻ
6 സുൽത്താൻബത്തേരി (ST): ഐ.സി. ബാലകൃഷ്ണൻ
7 കൽപ്പറ്റ: അഡ്വ. ടി. സിദ്ധിഖ്
8 നാദാപുരം: കെ.എം. അഭിജിത്ത്
9 കൊയിലാണ്ടി: അഡ്വ. കെ. പ്രവീൺ കുമാർ
10 ബാലുശ്ശേരി (SC): വി.ടി. സൂരജ്
11 എലത്തൂർ: വിദ്യ ബാലകൃഷ്ണൻ
12 കോഴിക്കോട് നോർത്ത്: അഡ്വ. കെ. ജയന്ത്
13 നിലമ്പൂർ: ആര്യാടൻ ഷൗക്കത്ത്
14 വണ്ടൂർ (SC): എ.പി. അനിൽ കുമാർ
15 തവനൂർ: വി.എസ്. ജോയ്
16 പൊന്നാനി: നൗഷാദ് അലി
17 തൃത്താല: വി.ടി. ബൽറാം
18 കോങ്ങാട് (SC): കെ.എ. തുളസി
19 മലമ്പുഴ: എ. സുരേഷ്
20 പാലക്കാട്: രമേഷ് പിഷാരടി
21 തരൂർ (SC): കെ.സി. സുബ്രഹ്മണ്യൻ
22 ചിറ്റൂർ: അഡ്വ. സുമേഷ് അച്യുതൻ
23 നെന്മാറ: ടി. തങ്കപ്പൻ
24 ആലത്തൂർ: കെ.എൻ. ഫെബിൻ
25 മണലൂർ ടി.എൻ. പ്രതാപൻ
26 ഒല്ലൂർ: അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
27 തൃശ്ശൂർ: രാജൻ ജെ പല്ലൻ
28 നാട്ടിക (SC): അഡ്വ. സുനിൽ ലാലൂർ
29 കൈപ്പമംഗലം: ടി.എം. നാസർ
30 . പുതുക്കാട്: കെ.എം. ബാബുരാജ്
31 ചാലക്കുടി: സനീഷ് കുമാർ ജോസഫ്
32 കൊടുങ്ങല്ലൂർ: ഒ.ജെ. ജനീഷ്
33 . അങ്കമാലി: റോജി എം. ജോൺ
34 ആലുവ: അൻവർ സാദത്ത്
35 പറവൂർ: വി.ഡി. സതീശൻ
36 . എറണാകുളം: ടി.ജെ. വിനോദ്
37 തൃക്കാക്കര: ഉമ തോമസ്
38 കുന്നത്തുനാട് (SC): വി.പി. സജീന്ദ്രൻ
39 മൂവാറ്റുപുഴ: ഡോ. മാത്യു കുഴൽനാടൻ
40 വൈക്കം (SC): കെ. ബിനിമോൻ
41 കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
42 പുതുപ്പള്ളി: ചാണ്ടി ഉമ്മൻ
43 അരൂർ: ഷാനിമോൾ ഉസ്മാൻ
44 ചേർത്തല: കെ.ആർ. രാജേന്ദ്ര പ്രസാദ്
45 . ഹരിപ്പാട്: രമേശ് ചെന്നിത്തല
46 . മാവേലിക്കര (SC): അഡ്വ. മുത്താര രാജ്
47 കരുനാഗപ്പള്ളി: സി.ആർ. മഹേഷ്
48 കൊട്ടാരക്കര: അഡ്വ. പി. ഐഷ പോറ്റി
49 പത്തനാപുരം: ജ്യോതികുമാർ ചാമക്കാല
50 . കുണ്ടറ: പി.സി. വിഷ്ണുനാഥ്
51 കൊല്ലം: അഡ്വ. ബിന്ദു കൃഷ്ണ
52 ചാത്തന്നൂർ: സൂരജ് രവി
53 ചിറയിൻകീഴ് (SC): രമ്യ ഹരിദാസ്
54 വട്ടിയൂർക്കാവ്: കെ. മുരളീധരൻ
55 കോവളം: എം. വിൻസന്റ്

സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ട് വനിതകൾ ഉൾപ്പെടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഡോ. എംകെ മുനീറിന് സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെഎം ഷാജി വേങ്ങരയിലും മത്സരിക്കും.

സ്ഥാനാർത്ഥി പട്ടിക
1. മഞ്ചേശ്വരം – എ.കെ.എം അഷറഫ്
2. കാസർഗോഡ് – കല്ലട്ര മായിൻ ഹാജി
3. അഴിക്കോട് – കരീം ചേലേരി
4. കൂത്തുപറമ്പ് – ജയന്തി രാജൻ
5. കുറ്റിയാടി – പാറക്കൽ അബ്ദുള്ള
6. പേരാമ്പ്ര – ഫാത്തിമ തഹലിയ
7. തിരുവമ്പാടി – കാസിം കൂടരഞ്ഞി
8. കൊടുവള്ളി – പി.കെ ഫിറോസ്
9. കുന്നമംഗലം – റസാക്ക് മാസ്റ്റർ
10. കോഴിക്കോട് സൗത്ത് – അഡ്വ ഫൈസൽ ബാബു
11. വള്ളിക്കുന്ന് – ടിവി ഇബ്രാഹിം
12. കൊണ്ടോട്ടി – ടി പി അഷ്റഫ് അലി
13. മഞ്ചേരി- അഡ്വ റഹ്മത്തുള്ള
14. ഏറനാട് – പി.കെ ബഷീർ
15. മലപ്പുറം – പി.കെ കുഞ്ഞാലിക്കുട്ടി
16. മങ്കട – മഞ്ഞളാം കുഴി അലി
17. പെരിന്തൽമണ്ണ – നജീബ് കാന്തപുരം
18. വേങ്ങര – കെ.എം ഷാജി
19. കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ
20. തിരൂർ – കുറുക്കോളി മൊയ്‌തീൻ
21. താനൂർ – പി.കെ നവാസ്
22. തിരൂരങ്ങാടി – പി എം എ സമീർ
23. മണ്ണാർകാട് – എൻ ഷംസുദ്ദീൻ
24. ഗുരുവായൂർ – സി.എച്ച് റഷീദ്
25. കളമശ്ശേരി – അഡ്വ.വി.ഇ അബ്‌ദുൾ ഗഫൂർ

Kerala Assembly Election: Candidates >>

നിയമസഭാ തിരെഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു പ്രചാരണം ആരംഭിച്ച് ഇടതുപക്ഷം.

You may also like

error: Content is protected !!