Monday, March 23, 2026
Home » ഐ ഓ സി (യു കെ) അക്റിങ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
ഐ ഓ സി (യു കെ) അക്റിങ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.

ഐ ഓ സി (യു കെ) അക്റിങ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.

മിഡ്‌ലാൻഡ്സ് ഏരിയ പരിധിയിൽ ചുമതലയേൽക്കുന്ന മൂന്നാമത്തെ യൂണിറ്റ്

by Editor
Send your news and Advertisements

അക്രിങ്ങ്ട്ടൺ: ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ അക്റിങ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു. യു കെയിലെ ഓ ഐ സി സി – ഐ ഒ സി സംഘടനകളുടെ ലയന ശേഷം ചുമതലയേൽക്കുന്ന മൂന്നാമത്തെ യൂണിറ്റാണ് ഐ ഓ സി അക്റിങ്ട്ടൺ. ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രം യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി.

ഔദ്യോഗിക ചടങ്ങുകൾ ഐ ഒ സി (യു കെ) കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് പങ്കെടുത്തു. അക്റിങ്ട്ടൺ യൂണിറ്റ് പ്രസിഡന്റ്‌ അരുൺ ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ജിജി ജോസ്, ജനറൽ സെക്രട്ടറി അമൽ മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കീർത്തന, ആശ ബോണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

ഞായറാഴ്ച നടന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഒ ഐ സി സിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന അക്റിങ്ട്ടൺ യൂണിറ്റ് ഐ ഒ സി യൂണിറ്റായി മാറ്റപ്പെട്ടു. കേരള ചാപ്റ്റർ മിഡ്ലാന്റസ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും അക്റിങ്ട്ടൺ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ. സ്കോട്ട്ലന്റ്, പീറ്റർബൊറോ യൂണിറ്റുകളാണ് നേരത്തെ ഔദ്യോഗികമായി ചുമതലയേറ്റെടുത്ത മറ്റു യൂണിറ്റുകൾ.

റോമി കുര്യാക്കോസ്

You may also like

error: Content is protected !!