Monday, March 23, 2026
Home » നാലം​ഗ കുടുംബം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചു; ഇന്ത്യൻ വംശജർക്ക് യുഎസിൽ ദാരുണാന്ത്യം
നാലം​ഗ കുടുംബം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചു; ഇന്ത്യൻ വംശജർക്ക് യുഎസിൽ ദാരുണാന്ത്യം

നാലം​ഗ കുടുംബം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചു; ഇന്ത്യൻ വംശജർക്ക് യുഎസിൽ ദാരുണാന്ത്യം

by Editor
Send your news and Advertisements

ഡാളസ്: അമേരിക്കയിലെ ഗ്രീൻ കൗണ്ടിയിൽ തിങ്കളാഴ്‌ചയുണ്ടായ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ ദമ്പതികളും രണ്ട് മക്കളും മരണമടഞ്ഞു. ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, മക്കളായ സിദ്ധാർത്ഥ്, മരി‍ഡ എന്നിവരാണ് മരിച്ചത്.

അറ്റ്ലാന്റയിൽ ബന്ധുക്കളെ സന്ദർശിച്ച് ഡാളസിലേക്ക് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിൽ ദിശ തെറ്റി വന്ന മിനി ട്രക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് കാറിന് തീപിടിച്ചു. കാറിൽ നിന്ന് രക്ഷപ്പെടാനാകാതെ നാല് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാൽ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. ഇതിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും. അവധിക്കാലം ആഘോഷിക്കാൻ അമേരിക്കയിൽ എത്തിയതായിരുന്നു കുടുംബം.

You may also like

error: Content is protected !!