ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്‌നിൽ അന്തരിച്ച സോണിയ ചെറിയാൻ്റെ സംസ്‌കാര ശുശ്രൂഷകൾ നാളെ. ശനിയാഴ്ച്ച രാവിലെ ബ്രിസ്ബെയ്ൻ സൗത്തിലെ സെൻ്റ് തോമസ് ദി അപ്പോസ്‌തൽ സീറോ മലബാർ ഫോറോന ദേവാലയത്തിൽ ആണ് ശുശ്രൂഷകൾ. രാവിലെ ഏഴ് മണി മുതൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് നടത്തപ്പെടുന്ന പരിശുദ്ധ കുർബാനയും സംസ്‌കാര ശുശ്രൂഷകളും ബിഷപ്പ് ജോൺ പനന്തോട്ടത്തിൽ കാർമികത്വം വഹിക്കും.
ഫൊറോന വികാരി ഫാ. അബ്രഹാം നടുക്കുന്നേൽ ഉൾപ്പെടെ നിരവധി വൈദികർ ചടങ്ങുകളിൽ സഹകാർമ്മികരായി പ്രാർത്ഥനകൾക്കും മറ്റ് ശുശ്രൂഷകൾക്കും നേതൃത്വം നൽകും. സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം രാവിലെ 11.30ന് മൗണ്ട് ഗ്രാവാറ്റ് സെമിത്തേരിയിൽ സോണിയയുടെ സംസ്‌കാരം നടത്തപ്പെടും.
ബ്രിസ്ബെയ്നിലെ രാഷ്ട്രീയ, കലാ-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവും ബ്രിസ്ബെയ്ൻ സൗത്ത് ഫൊറോന പള്ളിയിലെ കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റും, വേൾഡ് മലയാളി കൗൺസിൽ ബ്രിസ്ബെൻ ചാപ്റ്റർ ചെയർമാനുമായ ഷാജി തേക്കനത്തിൻ്റെ ഭാര്യയാണ് സോണിയ ഷാജി (47). വിദ്യാർത്ഥിനികളായ എലന തേക്കനത്ത്, എഡ്വിന തേക്കനത്ത്, എൽവിന തേക്കനത്ത് എന്നിവർ മക്കളാണ്. ക്വീൻസ്ലാൻഡിലെ ആരോഗ്യ വകുപ്പിലെ സീനിയർ ഐ.റ്റി. ഉദ്യോഗസ്ഥയായിരുന്ന സോണിയ ഏറെ നാളുകളായി അർബുദ ബാധിതയായിരുന്നു.
Viewing: St. Thomas Syro Malabar Forane Church, 108 Middle Rd, Hillcrest QLD 4118 (7:00- 9:00AM)
Reflections & tributes (8:00- 9:00AM)
Holy Qurbana (9:00- 10:30AM) Main celebrant: Bishop John Panamthottathil, CMI
Eulogy 10:40- 11:00AM
Procession to Cemetery 11:00- 11:30AM
Rite of Committal & Burial
Mt Gravatt Cemetery, 582 Mains Rd, Macgregor, Qld, 4109


