58
കൊച്ചി: കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു. മകനാണ് ഗ്രേസിയെ കുത്തി പരുക്കേൽപ്പിച്ചത്. കലൂരിലെ കടയില്‍ എത്തിയാണ് മകന്‍ ഗ്രേസിയെ കുത്തിയത്. ശരീരത്തില്‍ മൂന്ന് കുത്തേറ്റ ഗ്രേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെെകിട്ട് എട്ട് മണിയോടെയായിരുന്നു സംഭവം. മകൻ കടയിൽ എത്തിയ ശേഷം ഗ്രേസിയുമായി വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിനിടെ പ്രകോപിതനായ മകൻ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് ഗ്രേസിയെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 2015-2020 കാലഘട്ടത്തിൽ കതൃക്കടവ് ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറായിരുന്നു ഗ്രേസി ജോസഫ്.