Friday, May 29, 2026
Home » ഫോട്ടോ കാരിക്കേച്ചറാക്കുന്ന ChatGPT യുടെ പുത്തന്‍ ട്രെന്‍ഡിന് പിറകെയാണ് ഇപ്പോള്‍ എല്ലാവരും; എങ്ങനെയാണ്? അറിയണോ?
ഫോട്ടോ കാരിക്കേച്ചറാക്കുന്ന ChatGPT യുടെ പുത്തന്‍ ട്രെന്‍ഡിന് പിറകെയാണ് ഇപ്പോള്‍ എല്ലാവരും; എങ്ങനെയാണ്? അറിയണോ?

ഫോട്ടോ കാരിക്കേച്ചറാക്കുന്ന ChatGPT യുടെ പുത്തന്‍ ട്രെന്‍ഡിന് പിറകെയാണ് ഇപ്പോള്‍ എല്ലാവരും; എങ്ങനെയാണ്? അറിയണോ?

by Editor

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു എഐ ട്രെൻഡാണിത്. സാധാരണ ഫോട്ടോ എഡിറ്റിംഗിൽ നിന്ന് വ്യത്യസ്തമായി, നിങ്ങളുടെ ജോലി, ഹോബി, വ്യക്തിത്വം എന്നിവയുമായി ബന്ധപ്പെടുത്തി രസകരമായ ഒരു കാരിക്കേച്ചർ ചിത്രം ചാറ്റ്ജിപിടി വഴി നിർമ്മിക്കാൻ സാധിക്കും. ഫോട്ടോഗ്രാഫര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, എഞ്ചീനിയര്‍മാര്‍, ഡോക്ടര്‍മാര്‍ എന്നിങ്ങനെ പല മേഖലകളില്‍ ജോലിചെയ്യുന്ന ആളുകള്‍ തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട കാരിക്കേച്ചറുകള്‍ ചാറ്റ്ജിപിടി വഴി നിര്‍മ്മിച്ച് എടുക്കുന്നുണ്ട്.

ഫില്‍റ്ററുകളോ, എഡിറ്റിംഗോ ഉപയോഗിക്കുന്നതിന് പകരം AI ഉപയോഗിച്ച് നിങ്ങളുടെ യഥാര്‍ഥ ഫോട്ടോകള്‍ ഇവിടെ കാരിക്കേച്ചറുകളായി മാറ്റാന്‍ സാധിക്കും. വളരെ എളുപ്പത്തില്‍ ഒരു അടിപൊളി കാരിക്കേച്ചര്‍ നിങ്ങള്‍ക്ക് നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കും.

എങ്ങനെയാണ് ChatGPT ഉപയോഗിച്ചു കാരിക്കേച്ചര്‍ നിര്‍മ്മിക്കുന്നത്

ChatGPT ഓപ്പണ്‍ ചെയ്യുക. നിങ്ങളുടെ ഒരു  ഫോട്ടോ അപ്ലോഡ് ചെയ്യുക. എന്നിട്ട് ഈ പ്രോംപ്റ്റ് കൊടുക്കുക: eg: ‘Create a caricature of me’
ഇതിനോടൊപ്പം നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും വിവരങ്ങള്‍ കൂടി നല്‍കാനുണ്ടെങ്കില്‍ അതും ചേര്‍ക്കാവുന്നതാണ്. ഇതനുസരിച്ച് ChatGptനിങ്ങള്‍ക്ക് കാരിക്കേച്ചര്‍ നിര്‍മ്മിച്ച് തരും. മാറ്റങ്ങള്‍ എന്തെങ്കിലും വേണമെങ്കില്‍ അതനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും സാധിക്കും.

Send your news and Advertisements

You may also like

error: Content is protected !!