Tuesday, May 26, 2026
Home » നാറ്റോ വെറും ‘കടലാസ് പുലി’, സഖ്യത്തിൽ വിശ്വാസമില്ല, പുറത്ത് പോകുമെന്ന് ഡൊണാൾഡ് ട്രംപ്
ട്രംപ്

നാറ്റോ വെറും ‘കടലാസ് പുലി’, സഖ്യത്തിൽ വിശ്വാസമില്ല, പുറത്ത് പോകുമെന്ന് ഡൊണാൾഡ് ട്രംപ്

by Editor

ലണ്ടൻ: നാറ്റോ (NATO) ഒരു ‘കടലാസ് പുലി‘ (Paper Tiger) ആണെന്നും സഖ്യത്തിൽ നിന്ന് പുറത്തുപോകുന്നതിനെക്കുറിച്ച് താൻ ഗൗരവമായി ആലോചിക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. ഇറാനെതിരായ സൈനിക നീക്കങ്ങളിൽ നാറ്റോ സഖ്യകക്ഷികൾ അമേരിക്കയെ പിന്തുണയ്ക്കാത്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ബ്രിട്ടീഷ് പത്രമായ ദി ടെലെഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ വിവാദ പരാമർശങ്ങൾ നടത്തിയത്. നാറ്റോയിൽ നിന്ന് പുറത്തുപോകുന്നത് ഇപ്പോൾ തന്റെ ആലോചനകൾക്കും അപ്പുറമാണെന്ന് (Beyond reconsideration) അദ്ദേഹം പറഞ്ഞു.

ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതിന് പിന്നാലെ ജലപാതയിലെ സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തെ വിന്യസിക്കണമെന്ന യുഎസ് ആവശ്യത്തെ നാറ്റോ സഖ്യകക്ഷികൾ നിരസിച്ചിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇറാനെതിരായ സൈനിക നടപടിയെ സഖ്യം പിന്തുണച്ചില്ല. യുദ്ധത്തിന് ശേഷം സഖ്യത്തിലെ യുഎസ് അംഗത്വത്തെക്കുറിച്ച് വീണ്ടും ആലോചിക്കുമോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് ‘ഞാൻ ഒരിക്കലും നാറ്റോയാൽ സ്വാധീനിക്കപ്പെട്ടിട്ടില്ല. അവരൊരു കടലാസ് പുലിയാണെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു, റഷ്യൻ പ്രസിഡന്‍റ് പുടിനും അതറിയാം‘ എന്നായിരുന്നു ട്രംപിന്റെ മറുപടി. നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് തനിക്ക് പണ്ടേ സംശയമുണ്ടായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറെയും റോയൽ നേവിയെയും ട്രംപ് രൂക്ഷമായി വിമർശിച്ചു. ബ്രിട്ടന് നിലവിൽ ശക്തമായ ഒരു നാവികസേന പോലുമില്ലെന്ന് അദ്ദേഹം പരിഹസിച്ചു. ട്രംപ് പുറത്തുപോകുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിലും, 2024-ൽ അമേരിക്ക പാസാക്കിയ നിയമം അനുസരിച്ച് സെനറ്റിന്റെയോ കോൺഗ്രസിന്റെയോ അംഗീകാരമില്ലാതെ പ്രസിഡന്റിന് ഏകപക്ഷീയമായി നാറ്റോ (നോർത്ത് അത്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ- NATO) വിടാൻ കഴിയില്ല.

ഇറാൻ ഭരണകൂടവും സൈനിക നേതൃത്വവും തമ്മിൽ സംഘർഷം; ഭരണ നിയന്ത്രണം ഐആർജിസി ഏറ്റെടുത്തു.

Send your news and Advertisements

You may also like

error: Content is protected !!