Monday, March 23, 2026
Home » ഡോ. ജോൺ പുതുവയുടെ ‘അമ്മക്കിളിയുടെ താരാട്ട്’ ബാലനോവൽ പ്രകാശനം ചെയ്തു.
ഡോ. ജോൺ പുതുവയുടെ ‘അമ്മക്കിളിയുടെ താരാട്ട്’ ബാലനോവൽ പ്രകാശനം ചെയ്തു.

ഡോ. ജോൺ പുതുവയുടെ ‘അമ്മക്കിളിയുടെ താരാട്ട്’ ബാലനോവൽ പ്രകാശനം ചെയ്തു.

by Editor
Send your news and Advertisements

ഡാർവിൻ: ഡോ. ജോൺ പുതുവ രചിച്ച ‘അമ്മക്കിളിയുടെ താരാട്ട്’ എന്ന ബാലനോവൽ പ്രകാശനം ചെയ്‌തു. ഡാർവിൻ ഭാഷാ പഠനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഫാ. ജാക്‌സൺ ജേക്കബ്, മലയാളം ഭാഷാ പഠന കേന്ദ്രത്തിന്റെ പ്രിൻസിപ്പൽ രാജേഷ് നായർക്ക് കോപ്പി നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്‌തത്‌. ചടങ്ങിൽ ഡിഎംഎ പ്രസിഡൻ്റ് മോൻസി തോമസ്, സെക്രട്ടറി ഷിൽവിൻ മാത്യൂസ്, ബിബിൻ മാത്യു, റോബിൻ മാത്യു, ഡിനോയ് ജോൺ എന്നിവർ പ്രസംഗിച്ചു.

ഭാഷാ പഠന കേന്ദ്രത്തിലെ മലയാളം വിഭാഗം പഠിപ്പുരയിലെ വിദ്യാർഥികളും മാതാപിതാക്കളും സന്നിഹിതരായിരുന്നു. കുട്ടികൾക്ക് വായിച്ച് രസിക്കാനും പഠിക്കാനും പറ്റുന്ന പുസ്‌തകമാണ് തൻ്റെ നോവലെന്ന് ഗ്രന്ഥകർത്താവായ ഡോ. ജോൺ പുതുവ പറഞ്ഞു. തൻ്റെ നോവൽ വിഭാഗത്തിലെ മൂന്നാമത്തെ നോവലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!