Sunday, August 31, 2025
Mantis Partners Sydney
Home » മലയോര ഭൂപ്രശ്നത്തിന് പരിഹാരം: ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം
മുഖ്യമന്ത്രി പിണറായി വിജയൻ

മലയോര ഭൂപ്രശ്നത്തിന് പരിഹാരം: ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം

by Editor

തിരുവനന്തപുരം: മലയോര കർഷകരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരം. ഭൂ പതിവ് നിയമ ഭേദഗതി ചട്ടത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ഇനി സബ്ജക്‌ട് കമ്മിറ്റിക്ക് വിടും. മലയോര മേഖലയിലെ കർഷകർക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണിത്. 2021 ലെ പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനമാണ് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഭേദ​ഗതി തയാറാക്കിയിരുന്നതെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് സർക്കാരിൻ്റെ പ്രഥമ ലക്ഷ്യമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മന്ത്രിസഭായോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.

ദീർഘകാലമായി മലയോര ജനതയെ അലട്ടുന്ന പ്രശ്‌നങ്ങളായിരുന്നു മലയോര ജനതയുടെ ഭൂപ്രശ്‌നങ്ങൾ. സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ഈ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നുള്ളത്. 2016-ൽ തന്നെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ വിവിധ രീതിയിലുള്ള ശ്രമങ്ങൾ നടത്തിയതാണ്. അത്തരം ഇടപെടലുകളുടെ ഫലമായാണ് വിപ്ലവകരമായ ഭൂപതിവ് നിയമഭേദഗതി കൊണ്ടുവന്നത്. ഇപ്പോൾ അതിന്റെ ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇനി സബ്‌ജക്ട് കമ്മിറ്റിയിൽ കൂടി പോകേണ്ടതുണ്ട്.

1960-ലെ കേരള ഭൂപതിവ് നിയമത്തിനു കീഴിലെ വിവിധ ചട്ടങ്ങൾ പ്രകാരം വ്യക്തികൾക്കും കുടുംബങ്ങൾക്കും കൃഷി, ഭവനനിർമാണം, അയൽവസ്‌തുവിൻ്റെ ഗുണകരമായ അനുഭവം, ഷോപ്‌സ് സൈറ്റുകൾ എന്നീ ആവശ്യങ്ങൾക്കായി പട്ടയം അനുവദിക്കുന്നതിന് വ്യവസ്ഥയുണ്ട്. ഈ കാലഘട്ടത്തിൽ ഭൂമി പതിച്ചുകിട്ടിയ പലരും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. പട്ടയ വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത നിർമാണവും കൈമാറ്റവും പലർക്കും പലവിധ ബുദ്ധിമുട്ടുകളാണ് ഉണ്ടായിട്ടുള്ളത്.

ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് പല പരിഹാരങ്ങളും സർക്കാർ ആലോചിച്ചു. തുടർന്ന് 2023 സെപ്റ്റംബറിൽ ഭൂപതിവ് നിയമഭേദഗതി മന്ത്രിസഭ പാസാക്കി. 2024 ഏപ്രിലിൽ ഗവർണർ ബിൽ അംഗീകരിച്ചു. 2024 ജൂണിൽ സർക്കാർ വിജ്ഞാപനം ചെയ്തു. ഭേദഗതി നിയമം പ്രാബല്യത്തിൽ വന്ന 7-6- 2024 വരെ ഇത്തരം ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗങ്ങൾ ക്രമീകരിക്കുന്നതിനും പതിച്ചു നൽകിയ ആവശ്യങ്ങൾക്കല്ലാതെ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകുന്നതിനും ഊ ഭേദഗതി സഹായകമാകും- മുഖ്യമന്ത്രി പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!