Mantis Partners Sydney
Monday, February 23, 2026
Mantis Partners Sydney
Home » ‘കാത്തിരുന്നോ, ഞങ്ങൾ തീർച്ചയായും തിരിച്ചടിക്കും’; പാക്കിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും.

‘കാത്തിരുന്നോ, ഞങ്ങൾ തീർച്ചയായും തിരിച്ചടിക്കും’; പാക്കിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ

by Editor
Send your news and Advertisements

കാബൂൾ: അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രവിശ്യകളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് കൃത്യസമയത്ത് തിരിച്ചടി നൽകുമെന്ന് താലിബാൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. തങ്ങളുടെ മണ്ണിൽ കടന്നുകയറിയുള്ള ആക്രമണത്തിന് പ്രതികാരം ഉണ്ടാകുമെന്നും തങ്ങൾ കൃത്യമായ സമയത്ത് തിരിച്ചടിക്കുമെന്നും താലിബാൻ വൃത്തങ്ങൾ പറഞ്ഞു. പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിൻ്റെ പേരിൽ സാധാരണക്കാർക്ക് നേരെ പാക് വ്യോമസേന നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ല. അഫ്ഗാനിസ്ഥാനിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 30-ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് കൃത്യമായ എന്തെങ്കിലും പറയാൻ ഇനിയും സമയമായിട്ടില്ല, പക്ഷേ കാബൂൾ തീർച്ചയായും തിരിച്ചടിക്കും. പാക്കിസ്ഥാൻ ആക്രമണങ്ങൾ ഞങ്ങൾ വിലയിരുത്തുകയാണ് . ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്‌ടങ്ങളുടെ വ്യാപ്‌തി അധികൃതർ അന്വേഷിക്കുന്നുണ്ടെന്നും താലിബാൻ കൂട്ടിച്ചേർത്തു. ആക്രമണങ്ങളെ തുടർന്ന് മുതിർന്ന താലിബാൻ നേതാക്കൾ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവിലുള്ള ധാരണകൾ പാക്കിസ്ഥാൻ ലംഘിച്ചതായും താലിബാൻ ആരോപിച്ചു. സംഭവത്തെത്തുടർന്ന് അഫ്ഗാൻ സർക്കാർ പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.

അതേസമയം അതിർത്തി കടന്നുള്ള ഓപ്പറേഷൻ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നുവെന്ന് പാക്കിസ്ഥാൻ സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. പക്തിക, നഗർഹാർ, ഖോസ്റ്റ് പ്രവിശ്യകളിലെ കൃത്യമായ ആക്രമണങ്ങളിൽ തീവ്രവാദ ക്യാമ്പുകൾ തകർത്തതായാണ് പാക് മാധ്യമ റിപ്പോർട്ടുകൾ. ഞായറാഴ്‌ച പുലർച്ചെയാണ് അഫ്ഗാനിസ്ഥാനുള്ളിൽ ഡ്യൂറണ്ട് ലൈനിലെ ഒന്നിലധികം സ്ഥലങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഒളിത്താവളങ്ങൾ എന്ന് സംശയിക്കുന്ന സ്ഥലങ്ങളിൽ യുദ്ധ വിമാനങ്ങൾ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ മിന്നലാക്രമണം; ഭീകര കേന്ദ്രങ്ങൾ തകർത്തതായി അവകാശവാദം

You may also like

error: Content is protected !!