Monday, April 21, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഗിന്നസ് മുത്തശ്ശിക്ക് വിട; 116-ാം വയസിൽ അന്ത്യം.
ഗിന്നസ് മുത്തശ്ശിക്ക് വിട; 116-ാം വയസിൽ അന്ത്യം.

ഗിന്നസ് മുത്തശ്ശിക്ക് വിട; 116-ാം വയസിൽ അന്ത്യം.

by Editor
Mind Solutions

ടോക്കിയോ: ലോകത്തെ പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കാഡ് വഹിച്ചിരുന്ന ജാപ്പനീസ് മുത്തശ്ശി റ്റൊമീകോ ഇറ്റൂക്ക (Tomiko Itooka-116) അന്തരിച്ചു. ജപ്പാനിലെ ആഷിയയിലുള്ള നഴ്സിം​ഗ് ഹോമിൽ കഴിഞ്ഞിരുന്ന ഇട്ടൂക, ഒന്നാംലോക മഹായുദ്ധത്തിന് മുൻപ് ജനിച്ചയാളായിരുന്നു. ആഷിയ നഗരത്തിലെ നഴ്സിംഗ് ഹോമിൽ ഡിസംബർ 29-നായിരുന്നു അന്ത്യമെന്ന് അധികൃതർ അറിയിച്ചു. 2019 മുതൽ നഴ്സിംഗ് ഹോമിൽ കഴിയുകയായിരുന്നു. ഭർത്താവ് കെൻജി ഇറ്റൂക്ക 1979-ൽ അന്തരിച്ചു. ഇറ്റൂക്കയുടെ നാല് മക്കളിൽ രണ്ട് പേരെ ജീവിച്ചിരിപ്പുള്ളൂ.

2024 സെപ്റ്റംബറിലായിരുന്നു ഇട്ടൂകയ്‌ക്ക് ​ഗിന്നസ് റെക്കോർഡ് ലഭിച്ചത്. ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും പ്രായമേറിയ വ്യക്തി എന്നതായിരുന്നു റെക്കോർഡ്. സ്പെയിനിലെ മാരിയ ബ്രാന്യാസ് മൊറേറ എന്ന സ്ത്രീ 117-ാം വയസിൽ അന്തരിച്ചതോടെയായിരുന്നു ഇട്ടൂകയെ തേടി റെക്കോർഡെത്തിയത്. 2024 മെയ് മാസത്തിൽ 116-ാം വയസായ ഇട്ടൂകയുടെ ജന്മദിനം സിറ്റിയിലെ മേയർ അടക്കമുള്ളവരെത്തിയായിരുന്നു ആഘോഷിച്ചത്.

അതേസമയം, ഇറ്റൂക്കയുടെ മരണത്തോടെ ജീവിച്ചിരിക്കുന്ന പ്രായം കൂടിയ വ്യക്തിയെന്ന റെക്കാഡ് ബ്രസീലിയൻ മുത്തശ്ശി ഇനാ കനാബറോ ലൂക്കാസിന് (116) സ്വന്തമായി. കന്യാസ്ത്രീയായ ഇനാ 1908 ജൂൺ 8-നാണ് ജനിച്ചത്.

 

Top Selling AD Space

You may also like

error: Content is protected !!