19
മോസ്കോ: യുക്രെയ്നിൽ ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇതുസംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സൈന്യത്തിന് നിർദേശം നൽകിയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച വൈകുന്നേരം ആരംഭിക്കുന്ന വെടിനിർത്തൽ ഞായറാഴ്ച അർദ്ധരാത്രി വരെ നീണ്ടുനിൽക്കും.
മനുഷ്യത്വപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞതായാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. യുക്രെയ്ൻ ഞങ്ങൾ മുന്നോട്ടുവച്ച മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം തന്നെ വെടിനിർത്തൽ ലംഘനമോ ശത്രുവിന്റെ ഭാഗത്തുനിന്ന് പ്രകോപനമോ ഉണ്ടായാൽ പ്രതിരോധിക്കാനും സൈന്യം തയാറാണ്പു എന്നും പുട്ടിൻ പറഞ്ഞു.