2005 ഏപ്രിൽ മാസം 16, രാവിലെ പത്തു മണി, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയും കാത്തു നിൽക്കുകയാണ് ഞാനും എന്റെ നാല് സഹപ്രവർത്തകരും. ഒരു ഔദ്യോഗിക യാത്രയാണ് ലക്‌ഷ്യം. ഇന്ത്യൻ നാവിക സേനയുടെ പ്രാഥമിക പരശീലനത്തിന്റെ ഭാഗമായി നടത്തപെടുന്ന പരിശീലനത്തിനായി നാവികസേനയുടെ തന്നെ പല പരിശീലന കേന്ദ്രങ്ങളിലും വിദ്യാഭ്യാസം നേടുകയാണ് ഞാൻ. അത്തരത്തിൽ ഒരു പരിശീലന കേന്ദ്രം ആയ മുംബൈയിലെ പശ്ചിമ നാവികസേനയുടെ ആസ്ഥാനത്തിന് കീഴിൽ വരുന്ന ലോജിസ്റ്റിക്‌സ് സ്കൂൾ ആയ INS Hamla എന്ന സ്ഥാപനത്തിലേക്കാണ് ഈ യത്ര.
രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ട്രെയിൻ യാത്രയുടെ വിരസത മാറ്റുന്നതിനായി രണ്ടു മൂന്ന് പുസ്‌തകങ്ങളും മറ്റും മേടിക്കാൻ ആയി റെയിൽവേ ബുക്സ്റ്റളിൽ കയറി, ഒന്ന് രണ്ടു ആഴ്ചപ്പതിപ്പുകളും അന്നത്തെ മലയാളം, ഇംഗ്ലീഷ് ദിനപത്രങ്ങളും വാങ്ങി കയ്യിൽ കരുതി. സഹപ്രവർത്തകരും ആയി സംസാരിച്ചിരിക്കുന്നതിനിടയിൽ വെറുതെ അന്നത്തെ പത്രത്തിലൂടെ കണ്ണോടിച്ചു അപ്പോളാണ് ആ ഒരു വാർത്ത എന്റെ ശ്രദ്ധയിൽ പെട്ടത്. ഇന്ത്യ ആദ്യം ആയി ഒരു യുദ്ധക്കപ്പലിൽ നിന്നും വിജയകരം ആയി ഒരു സൂപ്പർസോണിക് മിസൈൽ പരീക്ഷിച്ചു വിജയിച്ചതാണ് വാർത്ത. ഇന്ത്യൻ നാവികസേനയുടെ തന്നെ മുൻ നിര destroyer ക്ലാസ്സിൽ പെടുന്ന INS Rajputil നിന്നും അറബിക്കടലിൽ വെച്ചായിരുന്നു വിജയകരം ആയി അത് പരീക്ഷിച്ചത്. അന്നുവരെ ഞാൻ കേട്ടിട്ടുള്ള ലോകത്തിലെ പല മിസൈൽ ഭീമന്മാരിൽ നിന്നും വ്യത്യസ്തം ആയിരുന്നു ഇന്ത്യയുടെ അഭിമാനം എന്നും ബ്രഹ്‌മാസ്‌ത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന ലോകത്തിലെ തന്നെ ആദ്യത്തെ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ആയ ബ്രഹ്മോസ് മിസൈൽ.
1995-ൽ ഇന്ത്യയുടേയും റഷ്യയുടെയും പ്രതിരോധ ഗവേഷണസ്ഥാപനങ്ങൾ ആയ DRDO -യും NPOM -ഉം സംയുക്തം ആയി രൂപീകരിച്ച ബ്രഹ്മോസ് കോർപറേഷൻ ആണ് മിസൈൽ നിർമ്മിച്ചത്. ബ്രഹ്മോസ് എന്ന പേര് വന്നത് ഇന്ത്യയിലെ ബ്രഹ്മപുത്രാ നദിയുടെയും റഷ്യയിലെ മൊസ്ക്വ നദിയുടെയു പേരുകൾ ചേർത്താണ്. മിസൈലിന് പരമാവധി വേഗത ശബ്ദത്തേക്കാൾ 2.8 ഇരട്ടി (മാക് 2.8 മുതൽ 3 വരെ ) വേഗതയിൽ സഞ്ചരിക്കാം എന്നുള്ളതാണ്. അന്നുവരെ കരയിൽ നിന്നും മാത്രം തൊടുത്തു വിടാവുന്ന ക്രൂയിസ് മിസൈൽ ആയിരുന്നു ബ്രഹ്മോസ്. INS Rajputil നിന്നും ഇപ്പോൾ വിജയകരം ആയി വിക്ഷേപിച്ചിരിക്കുന്നതു കടലിൽ നിന്നും വിക്ഷേപിക്കാവുന്ന മൂവിങ് പ്ലാറ്റഫോം വേർഷൻ ആണ്. ഈ വാർത്ത വായിച്ചു കൊണ്ടിരുന്നപ്പോഴേക്കും അത്തരം ഒരു മിസൈലിന്റെ സാങ്കേതികതയും സങ്കീർണതകളും അറിയുന്നതിനുള്ള ജിജ്ഞാസയും, എന്നെങ്കിലും ഇതുപോലെ ഒരു ടീമിന്റെ ഭാഗം ആകണം എന്നുള്ള ആഗ്രഹം ഉള്ളിൽ വന്നു. 2 ദിവസത്തെ ദീർഘ യാത്രക്ക് ശേഷം ഞങ്ങൾ മുംബൈയിൽ മലാഡ് റയിൽവേ സ്റ്റേഷനിൽ തീവണ്ടി ഇരങ്ങി. ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ അവിടെ എല്ലാ ഏർപ്പാടുകളും ചെയ്തിരുന്നു.
തുടരും….
ഓസ്കർ