Monday, December 23, 2024
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home Kerala ശ്രുതി വന്നു, വല്ല്യേട്ടനെ കാണാൻ! സ്നേഹത്തിൽ പൊതിഞ്ഞ് ചേർത്ത് നിർത്തി മമ്മൂട്ടി
ശ്രുതി വന്നു, വല്ല്യേട്ടനെ കാണാൻ! സ്നേഹത്തിൽ പൊതിഞ്ഞ് ചേർത്ത് നിർത്തി മമ്മൂട്ടി

ശ്രുതി വന്നു, വല്ല്യേട്ടനെ കാണാൻ! സ്നേഹത്തിൽ പൊതിഞ്ഞ് ചേർത്ത് നിർത്തി മമ്മൂട്ടി

by Editor
Mind Solutions

കൊച്ചി : ഉറ്റവനില്ലാതെയാണ് ശ്രുതി കൊച്ചിയിൽ വന്നത്, തങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയെ കാണാൻ.

വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടപ്പോളും ശ്രുതിക്കായി മാത്രം ജീവിച്ച ജെൻസന്റെ കഥ അറിഞ്ഞ മമ്മൂട്ടി, തന്റെ സഹപ്രവർത്തകർ ഒരുക്കുന്ന സമൂഹ വിവാഹ ചടങ്ങിൽ ശ്രുതിയെയും ജെൻസനെയും ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു .ആ ചടങ്ങിനായുള്ള കാത്തിരിപ്പിനിടയിൽ ആണ് ജെൻസൺ കാറപകടത്തിൽ മരണമടഞ്ഞത്. “ട്രൂത് മംഗല്യം” വിവാഹ ചടങ്ങ് കഴിഞ്ഞ ദിവസം നടക്കുമ്പോൾ ശ്രുതി അതിഥിയായി പങ്കെടുത്തിരുന്നു. “അവർക്കായി നമ്മൾ അന്ന് കരുതി വച്ചതെല്ലാം ശ്രുതിയെ തന്നെ ഏൽപ്പിക്കണം ” എന്ന മമ്മൂട്ടിയുടെ നിർദ്ദേശം ശിരസാ വഹിച്ച ട്രൂത് ഫിലിംസ് മാനേജിങ് ഡയറക്ടർ കൂടിയായ സമദ്, അതിന് വേണ്ടിയ ക്രമീകരണങ്ങൾ ചെയ്തു . സമൂഹ വിവാഹ ദിവസം ചടങ്ങിനത്തിയ, മമ്മൂട്ടി ആ തുക ശ്രുതിയെ നേരിട്ട് ഏൽപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച അവസാനം നടന്ന സംഭവം ആണെങ്കിലും വീഡിയോ ദിവസങ്ങൾക്ക് ശേഷം ഇന്ന് പുറത്ത് വന്നപ്പോഴാണ് പുറം ലോകം ഈ വിവരമറിയുന്നത്. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റോബർട്ട് കുര്യക്കോസ് സമൂഹ മാധ്യമങ്ങളിൽ ആ വീഡിയോ പങ്ക് വച്ചതോടെ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്.

വീഡിയോ പങ്ക് വച്ച് കൊണ്ട് റോബർട്ട് ഇങ്ങനെ കുറിച്ചു.

“ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം”

ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാനും മമ്മൂക്കയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയായ “ട്രൂത്ത് മാംഗല്യം” വേദിയിൽ വെച്ച് ശ്രുതിയെ ചേർത്തുനിർത്തി മമ്മൂക്ക പറഞത് ഇങ്ങനെ ആയിരുന്നു.

40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെൻസന്റെയും ആയിരുന്നു.

വയനാട് ദുരന്തത്തിൽ ഉറ്റവർ നഷ്ടമായ ശ്രുതിയുടെയും ജെൻസന്റെയും കഥ അറിഞ്ഞപ്പോൾ തന്നെ മമ്മൂക്ക സമദിനോട് ശ്രുതിയുടെ വിവാഹം ഈ വേദിയിൽ വെച്ച് നടത്താൻ നിർദ്ദേശിച്ചിരുന്നു. അതിനായി വേണ്ടുന്നതെല്ലാം അന്ന് തന്നെ മമ്മൂക്ക സമദിന് കൈമാറിയിരുന്നു.

തുടർന്ന് വിവാഹത്തിന് തയ്യാറാവുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാറപകടത്തിൽ ജെൻസൺ ശ്രുതിയോട് യാത്രപറഞ്ഞത്. എങ്കിലും ഈ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെയും വിളിക്കണമെന്നും, അവർക്കായി കരുതിവെച്ചതെല്ലാം ശ്രുതിയെ തന്നെ നേരിട്ട് ഏൽപ്പിക്കണമെന്നും മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സമദിന്റെ ക്ഷണം സ്വീകരിച്ച ശ്രുതി വിവാഹ ചടങ്ങിലെ മറ്റു വധുവരൻമാർക്കായുള്ള ആശംസകളുമായി എത്തി. ശ്രുതിക്കും ജെൻസനുമായി കരുതിവെച്ച ആ തുക മമ്മൂക്ക തന്നെ കൈ മാറണം എന്ന സമദിന്റെ അഭ്യർത്ഥന മമ്മൂക്കയും സ്വീകരിച്ചപ്പോൾ, ശ്രുതിയുടെ കണ്ണും മനസ്സും ഒരുപോലെ ഈറനനിയുന്നുണ്ടായിരുന്നു !

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!