Thursday, October 16, 2025
Mantis Partners Sydney
Home » ഗണേശ വിഗ്രഹ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി 8 മരണം.
ഗണേശ വിഗ്രഹ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി 8 മരണം.

ഗണേശ വിഗ്രഹ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി 8 മരണം.

by Editor

ബെംഗളൂരു: കർണാടകയിലെ ഹാസനിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ഇവരെ ഹാസനിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ കൂടാൻ സാധ്യതയുണ്ട്. ഇന്നലെ രാത്രി ഹൊളെ നരസിപ്പുര ഹൊസഹള്ളിക്ക് സമീപം ആയിരുന്നു അപകടം.

ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ ഇടിച്ച് ട്രക്ക് നിയന്ത്രണം വിട്ടതെന്ന് അറസ്റ്റിലായ ഡ്രൈവർ ഭുവനേഷ് പറയുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ദേശീയപാത 373 ൽ റോഡിൽ എതിർദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കിനെ ഒഴിവാക്കാൻ ട്രക്ക് ശ്രമിക്കുന്നതിനിടെയാണ് സംഭവം. അപകടത്തിൽ ‍ട്രക്ക് ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി.

Send your news and Advertisements

You may also like

error: Content is protected !!