Wednesday, September 3, 2025
Mantis Partners Sydney
Home » ഹെല്‍ത്തില്‍ 15 വര്‍ഷത്തിലധികം സേവനമനുഷ്ടിച്ച നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ്
ഹെല്‍ത്തില്‍ 15 വര്‍ഷത്തിലധികം സേവനമനുഷ്ടിച്ച നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ്

ഹെല്‍ത്തില്‍ 15 വര്‍ഷത്തിലധികം സേവനമനുഷ്ടിച്ച നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ്

by Editor

ദുബായ്: നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആല്‍ മക്തൂം. ദുബായ് ഹെല്‍ത്തില്‍ 15 വര്‍ഷത്തിലധികം സേവനമനുഷ്ടിച്ചവര്‍ക്കാണ് വിസ ലഭിക്കുക. നഴ്‌സുമാര്‍ സമൂഹത്തിന് നല്‍കുന്ന വിലമതിക്കാനാകാത്ത സംഭാവനകളും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ വഹിച്ച നിര്‍ണായക പങ്കും പരിഗണിച്ചുകൊണ്ടാണ് തീരുമാനം.

ആരോഗ്യപരിരക്ഷാ സംവിധാനത്തില്‍ നഴ്‌സുമാരുടെ സ്ഥാനം മുന്‍പന്തിയിലാണെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. രോഗി പരിചരണത്തിനായുള്ള അവരുടെ ദൈനംദിന സമര്‍പ്പണത്തെയും മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു. ദുബായ് അവരുടെ മികവിനെ വിലമതിക്കുകയും സമര്‍പ്പണത്തോടെ സേവിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയ് 12ന് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.

Send your news and Advertisements

You may also like

error: Content is protected !!