Thursday, July 31, 2025
Mantis Partners Sydney
Home » സൂര്യ നായകനായി എത്തുന്ന ‘കങ്കുവ’യിലെ പുതിയ ​ഗാനം റിലീസ് ചെയ്തു.
സൂര്യ നായകനായി എത്തുന്ന 'കങ്കുവ'യിലെ പുതിയ ​ഗാനം റിലീസ് ചെയ്തു.

സൂര്യ നായകനായി എത്തുന്ന ‘കങ്കുവ’യിലെ പുതിയ ​ഗാനം റിലീസ് ചെയ്തു.

പതിനേഴ് പേര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

by Editor

സൂര്യ നായകനായി എത്തുന്ന ‘കങ്കുവ’ -യിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. ‘തലൈവനെ..’ എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രേക്ഷകന് ​ഗംഭീര ദൃശ്യവിരുന്ന് ഒരുക്കുന്നതാകും ​ഗാനമെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. മദൻ കർക്കിയാണ് രചന. പതിനേഴ് പേര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അരവിന്ദ് ശ്രീനിവാസ്, ദീപക് ബ്ലൂ, ഷെൻബാഗരാജ്, നാരായണൻ രവിശങ്കർ, ഗോവിന്ദ് പ്രസാദ്, ഷിബി ശ്രീനിവാസൻ, പ്രസന്ന ആദിശേഷ, സായിശരൺ, വിക്രം പിട്ടി, അഭിജിത്ത് റാവു, അപർണ ഹരികുമാർ, സുസ്മിത നരസിംഹൻ, പവിത്ര ചാരി, ലവിത ലോബോ, ദീപ്തി സുരേഷ്, ലത കൃഷ്ണ, പത്മജ ശ്രീനിവാസൻ എന്നിവരാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. കങ്കുവ നവംബര്‍ 14-ന് തിയറ്ററുകളില്‍ എത്തും.

ദിഷ പഠാനിയാണ് കങ്കുവയിലെ നായിക. ബോബി ഡിയോൾ, നടരാജൻ സുബ്രഹ്മണ്യം, ജഗപതി ബാബു, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, കോവൈ സരള, ആനന്ദരാജ്, രവി രാഘവേന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കുവ. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് തിയറ്ററുകളിൽ എത്തുക. ബോബി ഡിയോള്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്. സ്റ്റുഡിയോ ഗ്രീൻ, യുവി ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

Send your news and Advertisements

You may also like

error: Content is protected !!