Tuesday, March 24, 2026
Home » ലണ്ടനിൽ മലയാളി യുവതി അന്തരിച്ചു; വിടപറഞ്ഞത് കോട്ടയം സ്വദേശിനി.
ലണ്ടനിൽ മലയാളി യുവതി അന്തരിച്ചു; വിടപറഞ്ഞത് കോട്ടയം സ്വദേശിനി.

ലണ്ടനിൽ മലയാളി യുവതി അന്തരിച്ചു; വിടപറഞ്ഞത് കോട്ടയം സ്വദേശിനി.

by Editor
Send your news and Advertisements

ലണ്ടൻ: മലയാളി യുവതി യു.കെയിലെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ അന്തരിച്ചു. കോട്ടയം വാകത്താനം ചക്കുപുരയ്ക്കൽ ഗ്രിഗറി ജോണിന്റെ (ജോർജ്) ഭാര്യ നിത്യ മേരി വർഗീസ് (31) ആണ് മരിച്ചത്. ഏതാനും ദിവസങ്ങൾ മുൻപാണ് നിത്യ നാട്ടിൽ നിന്നും അവധിക്കു ശേഷം മടങ്ങിയെത്തിയത്.

ഹൈദരാബാദിലാണ് നിത്യയുടെ കുടുംബം താമസിക്കുന്നത്. അവിടെനിന്നും മടങ്ങിയെത്തിയ ശേഷം ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. ഇന്നലെ പുലർച്ചെ ആശുപത്രിയിലായിരുന്നു മരണം. സംസ്‌കാരം പിന്നീട്.

ഏറെനാൾ പിതാവിനൊപ്പം കോട്ടയം പാരഡൈസ് സ്റ്റുഡിയോയിൽ ഗ്രിഗറിയും ഭാര്യയും പ്രവർത്തിച്ചിരുന്നു.

You may also like

error: Content is protected !!