94
കാശ്മീർ: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങവെ ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ വനമേഖലയിലെ താത്കാലിക സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവയ്പ്. വെടിവയ്പ്പിനു ശേഷം ഓടിപ്പോയ ഭീകരരെ കണ്ടെത്താൻ വ്യാപക തിരച്ചിൽ നടത്തുകയാണെന്ന് സൈന്യം അറിയിച്ചു. ഇന്ന് പുലർച്ചെ 1.20-ഓടെസൈനിക ക്യാമ്പിലെ അലേർട്ട് സെൻട്രി പോസ്റ്റിൽ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടു. ഇതിന് പിന്നാലെ ഭീകരർ ക്യാമ്പിലേക്ക് വെടിയുതിർക്കുകയായിരുന്നു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരും പ്രത്യാക്രമണം നടത്തി. ഏകദേശം അരമണിക്കൂറോളം ഏറ്റുമുട്ടൽ തുടർന്നതായി ലഫ്. കേണൽ സുനീൽ ഭരത്വാൽ പറഞ്ഞു. മൂന്ന് ഭീകരർ ഉണ്ടെന്നാണ് നിഗമനം. ഇവർ വനത്തിൽ ഒളിച്ചിരിക്കുകയാണ്. തെരച്ചിൽ പുരോഗമിക്കുകയാണ്.