Mantis Partners Sydney
Wednesday, March 18, 2026
Mantis Partners Sydney
Home » രാഹുൽ മാങ്കൂട്ടത്തിലും യു ആർ പ്രദീപും സത്യപ്രതിജ്ഞ ചെയ്തു
രാഹുൽ മാങ്കൂട്ടത്തിലും യു ആർ പ്രദീപും സത്യപ്രതിജ്ഞ ചെയ്തു

രാഹുൽ മാങ്കൂട്ടത്തിലും യു ആർ പ്രദീപും സത്യപ്രതിജ്ഞ ചെയ്തു

by Editor
Send your news and Advertisements

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്‍റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭ സ്പീക്കര്‍ എഎൻ ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. നിയമസഭാ സമുച്ചയത്തിലെ മെമ്പേഴ്സ് ലൗഞ്ചിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിവിധ കക്ഷി നേതാക്കളും പങ്കെടുത്തു. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. സഭയിലെ കന്നിയംഗമായ രാഹുലിന്‍റെ സത്യപ്രതിജ്ഞ ദൈവ നാമത്തിലായിരുന്നു. ഇത് രണ്ടാം തവണയാണ് യു.ആര്‍. പ്രദീപ് നിയമസഭാംഗമാകുന്നത്.

18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിജയിച്ചത്. ചേലക്കരയിൽ 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുആ‍ർ പ്രദീപിൻ്റെ വിജയം.

You may also like

error: Content is protected !!