Monday, March 23, 2026
Home » യുകെയിൽ മലയാളി യുവാവ് അന്തരിച്ചു.
യുകെയിൽ മലയാളി യുവാവ് അന്തരിച്ചു.

യുകെയിൽ മലയാളി യുവാവ് അന്തരിച്ചു.

by Editor
Send your news and Advertisements

ലണ്ടൻ: യുകെയിൽ മലയാളി യുവാവ് അന്തരിച്ചു. യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരായ കോട്ടയം സ്വദേശി തയ്യിൽ തങ്കച്ചൻ, ബ്ലസി ദമ്പതികളുടെ മകനായ ആശിഷ് തങ്കച്ചൻ (35) ആണ് അന്തരിച്ചത്. രണ്ടു വർഷമായി ബ്രെയിൻ ട്യൂമറിനെ തുടർന്നുള്ള ചികിത്സയിലായിരുന്നു. റെഡ്ഡിങിൽ വെച്ചായിരുന്നു അന്ത്യം. റെഡ്ഡിങിൽ അക്കൗണ്ടിങ് മേഖലയിൽ ജോലി ചെയ്യുന്ന മെറിൻ ആണ് ഭാര്യ. അഞ്ചു വയസ്സുള്ള ജെയ്ഡൻ ഏക മകനാണ്.

കലാ കായിക മേഖലകളിൽ നിറഞ്ഞുനിന്ന ആശിഷ് ഒരു നല്ല ഡാൻസറും കൊറിയോഗ്രാഫറും ആയിരുന്നു. സ്വകാര്യ ടിവി ചാനലുകളുടെ ഡാൻസ് ഷോകളിൽ പങ്കെടുത്തിരുന്നു. കാർഡിഫിലെ ആദ്യകാല ക്രിക്കറ്റ് ക്ലബ്ബായ കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബിന്റെ പ്രധാനതാരം, ദേശീയതല മത്സരങ്ങളിൽ ചാംപ്യനായ ബാഡ്മിന്റൺ പ്ലെയർ എന്നീ നിലകളിലും മികവ് തെളിയിച്ചിരുന്നു. സംസ്കാരം പിന്നീട് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

You may also like

error: Content is protected !!