Monday, March 23, 2026
Home » പത്തനംതിട്ട സ്വദേശിയായ നഴ്‌സ് സൗദിയിൽ അന്തരിച്ചു.
പത്തനംതിട്ട സ്വദേശിയായ നഴ്‌സ് സൗദിയിൽ അന്തരിച്ചു.

പത്തനംതിട്ട സ്വദേശിയായ നഴ്‌സ് സൗദിയിൽ അന്തരിച്ചു.

by Editor
Send your news and Advertisements

റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മലയാളി നഴ്‌സ് നിര്യാതയായി. പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയായ ശ്രീലക്ഷ്മി (35) ആണ് മരിച്ചത്. മൃതദേഹം ജുബൈല്‍ അല്‍ മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയാഘാതമാണ് മരണ കാരണം.

ജുബൈല്‍ അല്‍ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്‌സാണ് ശ്രീലക്ഷ്മി. ജുബൈല്‍ നവോദയ കലാസാംസ്‌കാരിക വേദി സാമൂഹികക്ഷേമ വിഭാഗം കണ്‍വീനര്‍ ശ്രീകുമാറിന്റെ ഭാര്യയാണ്. ജുബൈല്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവികയാണ് മകള്‍.

 

You may also like

error: Content is protected !!