Thursday, October 16, 2025
Mantis Partners Sydney
Home » നിയമസഭാ ഇലെക്ഷൻ: എക്സിറ്റ് പോൾ സർവേ ഫലങ്ങള്‍

നിയമസഭാ ഇലെക്ഷൻ: എക്സിറ്റ് പോൾ സർവേ ഫലങ്ങള്‍

by Editor

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന ഹരിയാനയിലും ജമ്മു കശ്മീരിലും കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍. ഹരിയാനയിൽ കോൺഗ്രസിന് വൻ വിജയം ആണ് എക്സിറ്റ് പോൾ സർവേകൾ നൽകുന്നത്. ജാട്ട്, സിഖ് മേഖലകളിലടക്കം ആധിപത്യം ആധിപത്യം നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണു പ്രവചനം. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം. ഹരിയാനയിൽ കോൺഗ്രസിന് ഊർജമായിരിക്കുകയാണ് എക്സിറ്റ് പോൾ ഫലങ്ങൾ. 65 സീറ്റുകൾ വരെ നേടുമെന്നും മികച്ച ഭൂരിപക്ഷത്തിൽ കോൺഗ്രസ് സർക്കാർ ഉണ്ടാക്കുമെന്നും ഭുപിന്ദർ ഹൂഡ പ്രതികരിച്ചു.

ഹരിയാനയില്‍ കോണ്‍ഗ്രസ് 55 മുതല്‍ 62 സീറ്റുകള്‍ വരെ നേടുമെന്നാണ് റിപ്പബ്ലിക് ടി വി സര്‍വെ പറയുന്നത്. ബിജെപിക്ക് ഇതേ സര്‍വെ പ്രവചിക്കുന്നത് 18 മുതല്‍ 24 സീറ്റുകളാണ്. ഐഎന്‍എല്‍ഡി 3 മുതല്‍ 6 സീറ്റുകള്‍ നേടുമെന്നും ഈ സര്‍വെ പറയുന്നു.

ദൈനിക് ഭാസ്കർ: ഹരിയാനയിൽ കോൺഗ്രസിന് 44 മുതൽ 54 വരെ സീറ്റുകൾ പ്രവചിക്കുന്നു. ബിജെപിക്ക് 15 മുതൽ 29വരെ സീറ്റുകളും ജെജെപി 1 സീറ്റും ഐഎൻഎൽഡി 2 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. ജമ്മു കാശ്മീരിൽ ബിജെപി 20 മുതല്‍ 25 സീറ്റുകള്‍ വരെ നേടുമെന്നാണ് ദൈനിക് ഭാസ്‌കര്‍ പറയുന്നത്. എന്‍സി 35 മുതല്‍ 40 സീറ്റുകളും പിഡിപി 04 മുതല്‍ 07 സീറ്റുകളും നേടുമെന്നും ഇതേ സര്‍വെ പറയുന്നു.

കോണ്‍ഗ്രസ് 49-61 സീറ്റുകളും ബിജെപി 20-32 സീറ്റുകളും മറ്റുള്ളവര്‍ 3-5 സീറ്റുകളും നേടുമെന്ന് പീപ്പിള്‍ പള്‍സ് സര്‍വെ പറയുന്നു. കാശ്മീരിൽ ബിജെപി 27 സീറ്റുകള്‍ നേടുമെന്നാണ് പീപ്പിള്‍സ് പള്‍സ് സര്‍വെ പറയുന്നത്. എന്‍സി 50 സീറ്റുകള്‍ നേടുമെന്നും പിഡിപി 11 സീറ്റുകള്‍ നേടുമെന്നും ഇതേ സര്‍വേ പ്രവചിക്കുന്നു.

കോണ്‍ഗ്രസ് 59 സീറ്റുകള്‍ വരെ നേടാനുള്ള സാധ്യതയാണ് ന്യൂസ് 18 പ്രവചിക്കുന്നത്. ബിജെപി 21 സീറ്റുകളും ജെജെപി 2 സീറ്റുകളും നേടുമെന്നും ന്യൂസ് 18 സര്‍വെ പറയുന്നു.

ഇന്ത്യ ടുഡെ സി വോട്ടർ: ഹരിയാനയിൽ കോൺഗ്രസിന് 50-58 സീറ്റുകൾ പ്രവചിക്കുന്നു. ബിജെപിക്ക് 20-28 സീറ്റുകളും മറ്റുള്ളവർ 10-16 സീറ്റുകൾ വരെയും നേടുമെന്നാണ് പ്രവചനം.

കശ്മീരില്‍ ബിജെപി 27 മുതല്‍ 32 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് ഇന്ത്യാ ടുഡേ സര്‍വെ പറയുന്നത്. എന്‍ സി 40 മുതല്‍ 48 സീറ്റുകള്‍ നേടും. പിഡിപി 2 സീറ്റുകള്‍ വരെ നേടുമെന്നും മറ്റുള്ളവര്‍ 6 മുതല്‍ 11 സീറ്റുകള്‍ വരെ നേടുമെന്നും ഇന്ത്യാ ടുഡേ സര്‍വെകള്‍ പറയുന്നു.

Send your news and Advertisements

You may also like

error: Content is protected !!