Tuesday, March 24, 2026
Home » നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവ്‌ നിര്യാതനായി; അനൂപ് വിവാഹിതനായിട്ട് ആറു മാസം.
നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവ്‌ നിര്യാതനായി; അനൂപ് വിവാഹിതനായിട്ട് ആറു മാസം.

നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവ്‌ നിര്യാതനായി; അനൂപ് വിവാഹിതനായിട്ട് ആറു മാസം.

by Editor
Send your news and Advertisements

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന്‌ നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവ് നിര്യാതനായി. എറണാകുളം ഫോർട്ട്‌ കൊച്ചി പള്ളുരുത്തി സ്വദേശി അറയ്ക്കൽ വീട്ടിൽ അനൂപ്‌ ബെന്നി (32) ആണ് അന്തരിച്ചത്. ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്ന അനൂപിന് കുവൈത്തിൽ വച്ച് വെള്ളിയാഴ്ച രാവിലെ അസ്വസ്ഥത ഉണ്ടായി. തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ പരിശോധന നടത്തി. ഹൃദയമിടിപ്പിൽ വ്യത്യാസം കാണിച്ചിരുന്നു. നാട്ടിലേക്ക് വൈകിട്ടത്തെ എയർ ഇന്ത്യ എക്സ്പ്രസിൽ വിമാനത്തിൽ പോകുന്ന യാത്രാമധ്യേയാണ് മരിച്ചത്.

മൃതദേഹം ഇപ്പോൾ മുംബൈയിലാണുള്ളത്‌. കുവൈത്ത് സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവകാംഗവും അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ജീവനക്കാരനുമായിരുന്നു. ഭാര്യ ആൻസി സാമുവേൽ. 2024 നവംബറിലായിരുന്നു ഇവരുടെ വിവാഹം. സംസ്കാരം പിന്നീട്‌ ഫോർട്ട്‌ കൊച്ചി സെന്റ്‌ പീറ്റേഴ്സ്‌ & സെന്റ്‌ പോൾസ്‌ പള്ളിയിൽ.

You may also like

error: Content is protected !!