തേനി: പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു മൂന്നു മലയാളികൾ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വേളാങ്കണ്ണിയില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. കോട്ടയം കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിന്‍ തോമസ് കോയിക്കല്‍ (30), സോണിമോന്‍ കെ ജെ കാഞ്ഞിരത്തിങ്കല്‍ (45), ജോബിഷ് തോമസ് അമ്പലത്തിങ്കല്‍ (33) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഗോവിന്ദപുരം പുത്തൻ കുന്നേൽ പി.ജി.ഷാജി. (50) തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. ഏര്‍ക്കാട്ടേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും ഇവര്‍ സഞ്ചരിച്ച കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ പൂർണമായി തകർന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറും ബസും മറിഞ്ഞു. 18 ബസ് യാത്രക്കാർക്കും പരുക്കുണ്ട്.

തമിഴ്‌നാട്ടില്‍ അപകടം; മൂന്ന് കോട്ടയം സ്വദേശികൾ മരിച്ചു.
201
previous post