Mantis Partners Sydney
Tuesday, March 17, 2026
Mantis Partners Sydney
Home » തന്നോട് മാറാൻ ആരും പറഞ്ഞിട്ടില്ല. ആരും പറയാത്തിടത്തോളം കാലം മാറേണ്ട കാര്യമില്ലെന്ന് കെ സുധാകരൻ
കെ സുധാകരൻ

തന്നോട് മാറാൻ ആരും പറഞ്ഞിട്ടില്ല. ആരും പറയാത്തിടത്തോളം കാലം മാറേണ്ട കാര്യമില്ലെന്ന് കെ സുധാകരൻ

by Editor
Send your news and Advertisements

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഉടൻ ഒഴിയില്ലെന്ന് കെ സുധാകരൻ. തന്നോട് ആരും മാറാൻ പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാത്തിടത്തോളം കാലം മാറേണ്ട ആവശ്യമില്ല എന്നും സുധാകരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഡൽഹിയിൽ ചർച്ചചെയ്തത് കേരളത്തിന്റെ രാഷ്ട്രീയം. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തതെന്ന് അദേഹം വിശദീകരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും രാഹുൽ ഗാന്ധിയുമായും ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയിൽ തനിക്ക് ശത്രുക്കളില്ല. എല്ലാവരുമായി നല്ല ബന്ധമാണുള്ളത് എന്നും ആരെങ്കിലും വിചാരിച്ചാൽ അങ്ങനെ തന്നെ തൊടാനുമാകില്ല എന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കെപിസിസി നേതൃമാറ്റം: തീരുമാനം രാഹുൽ ഗാന്ധിക്കും ഖർഗെക്കും വിട്ട് കോൺഗ്രസ്

You may also like

error: Content is protected !!