ഡാർവിൻ ഡാർവിൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന കളിക്കളം 2025 ന്റെ ഉദ്ഘാടനം മറാറ ഫിലിപ്പിനോ ഹാളിൽ ലുക്ക് ഗോസ്‌ലിങ് എം. പി നിർവഹിച്ചു. മൂന്ന് മാസം നീണ്ട് നിൽക്കുന്ന മത്സരങ്ങൾ ആണ് സംഘടിപ്പിച്ചിരിക്കുന്നത്.
ചെസ് മത്സരത്തോട് കൂടിയാണ് കളിക്കളം 2025ന് തുടക്കം കുറിച്ചത്. നോർത്തേൺ ടെറിട്ടറി ചെസ് അസോസിയേഷൻ പ്രസിഡന്റ് രാജീവ് തയ്യിൽ, ഓസ്ട്രേലിയയുടെ മുൻ ചെസ് ചാംപ്യനും ഫൈഡ് മാസ്‌റ്ററുമായ ക്രിസ് ഡെസ്‌പാങ്ങൂ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ഡിയോൺ പ്രദീപ് മാത്യു (ഒന്നാം സ്‌ഥാനം), സൈൻജോ ജോർജ് (രണ്ടാം സ്‌ഥാനം), സ്‌റ്റീവ് സോജൻ ( മൂന്നാം സ്‌ഥാനം), മെറ്റബെൽ ഫിലിപ്പ് (നാലാം സ്‌ഥാനം), നെഹേൽ ബിബിൻ ( അഞ്ചാം സ്ഥാനം) എന്നിവർ വിജയികളായി.
ഡി എം എ പ്രസിഡൻ്റ് മോൻസി തോമസ് സെക്രട്ടറി ഷിൽവിൻ കോട്ടയ്ക്കകത്ത്, ഡമാസ്‌ക് കോ ഓർഡിനേറ്റർ മെൽവിൻ മോൻസി, കമ്മറ്റി അംഗങ്ങളായ കിലൂൺ വർഗീസ്, ഡിനു ഫിലിപ്പ്, അക്ഷയ് ജോർജ് പ്രൊത്താസിസ്, ബിബിൻ മാത്യു പഴൂർ, ടിന്റു ജോസ്, സജീർ മുഹമ്മദ്, ബിജു ജേക്കബ്, അജി ജോസഫ്, ജിമ്മി ജോർജ് എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ 12 ന് ഉച്ചയ്ക്ക് 2 മണി മുതൽ ലിയാനിയർ ബാസ്‌ക്കറ്റ് ബോൾ കോർട്ടിൽ ബാസ്‌ക്കറ്റ് ബോൾ മത്സരങ്ങൾ നടക്കും.