Tuesday, March 24, 2026
Home » ജിൻസൺ ആന്റോ ചാൾസിന് ഊഷ്മള സ്വീകരണമൊരുക്കി ഓസ്‌ട്രേലിയൻ മലയാളികൾ.
ജിൻസൺ ആന്റോ ചാൾസിന് ഊഷ്മള സ്വീകരണമൊരുക്കി ഓസ്‌ട്രേലിയൻ മലയാളികൾ.

ജിൻസൺ ആന്റോ ചാൾസിന് ഊഷ്മള സ്വീകരണമൊരുക്കി ഓസ്‌ട്രേലിയൻ മലയാളികൾ.

by Editor
Send your news and Advertisements

ഗോൾഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിൽ മന്ത്രിയായി സ്ഥാനമേറ്റ ആദ്യമലയാളി ജിൻസൺ ആന്റോ ചാൾസിന് ഊഷ്മള സ്വീകരണമൊരുക്കി ഓസ്‌ട്രേലിയൻ മലയാളികൾ. ഗോൾഡ് കോസ്റ്റിൽ നടന്ന ചടങ്ങ് സംവിധായകൻ വൈശാഖ് ഉത്ഘാടനം ചെയ്തു. കുടിയേറി എത്തി പന്ത്രണ്ടു വർഷം കൊണ്ട് അത്യപൂർവ്വ നേട്ടം സമ്പാദിച്ച ജിൻസൺ മലയാളി യൗവ്വനങ്ങളുടെ യഥാർത്ഥ പ്രചോദനമാണെന്ന് വൈശാഖ് പറഞ്ഞു.

മലയാളികളുടെ സ്നേഹോപഹാരം വൈശാഖ്വും ക്യുൻസ്ലാൻഡ് ചീഫ് വിപ് മാർക്ക്‌ ബൂത്ത്‌മാനും ചേർന്ന് ജിൻസന് കൈമാറി. അതേ സമയം ഓസ്ട്രേലിയയിൽ കുടിയേറിയ മലയാളികളുടെ മാതാപിതാക്കളെ മന്ത്രി ജിൻസൺ ആദരിച്ചു. മാതാപിതാക്കളെ അവരുടെ സീറ്റിൽ എത്തി പൂക്കൾ സമ്മാനിച്ചാണ് ആദരവ് പ്രകടിപ്പിച്ചത്. ഓസ്ട്രേലിയയിലെ പ്രശസ്തമായ മലയാളി മ്യൂസിക് ബാൻഡ് മൾബരീസിന്റെ മ്യൂസിക് ഷോ ചടങ്ങിന് മാറ്റ് കൂട്ടി.

രുചിയുടെ ലോകത്തെ അതികായരായ കൈപ്പുണ്യം ടീമും നാടൻ ഭക്ഷണങ്ങളുമായി വിസ്മയം തീർത്തു. ക്യുൻസ്ലാൻഡ് പാർലമന്റ് ചീഫ് വിപ് മാർക്ക്‌ ബൂത്ത്‌മാൻ, ബിനോയ് തോമസ്, ഫ്ലൈ വേൾഡ് സി ഇ ഒ റോണി ജോസഫ്, ഫാ ഷിനു ചെറിയാൻ, കൺവീനർ ഓമന സിബു, തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. ജിംജിത് ജോസഫ്യം തോമസ് ലിസ്മോറും ആയിരുന്നു പരിപാടിയുടെ കോർഡിനേട്ടേഴ്‌സ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഗോൾഡ് കോസ്റ്റിൽ നിന്ന് വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച മലയാളികളെയും ചടങ്ങിൽ ആദരിച്ചു. മെൻ ഇൻ ഗോൾഡ് കോസ്റ്റ് ആയിരുന്നു പരിപാടിയുടെ സംഘടകർ

You may also like

error: Content is protected !!