Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ചിന്തകരും ചിന്തകളും
ചിന്തകരും ചിന്തകളും, ഭാഗം -18

ചിന്തകരും ചിന്തകളും

ഭാഗം -18

by Editor

ആഗോള ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അടിസ്ഥാനശിലകളായ സംഭവങ്ങളെ അനുസ്മരിക്കുന്ന ദിനങ്ങളാണല്ലോ ഈ ആഴ്ചയുടെ ആകർഷണീയത.

രാജാധിരാജനായ യേശുക്രിസ്തു കഴുതക്കുട്ടിയുടെ പുറത്തു കയറി, ഒലിവീന്തൽ കൊമ്പുകൾ കൈകളിലേന്തി അത്യുന്നതനു ഹോശന്ന വിളികളുമായി എത്തിയ കുട്ടികളുടെയും സാധാരണ ജനങ്ങളുടെയും അകമ്പടിയോടെ ജെറുശലേം നഗരത്തിലേയ്ക്കു നടത്തിയ യാത്രയെ അനുസ്മരിക്കുന്ന ‘ഊശാന ഞായർ‘, യേശു താൻ തെരഞ്ഞെടുത്ത പന്ത്രണ്ടു ശിഷ്യന്മാരുമൊന്നിച്ചു വിരിച്ചൊരുക്കിയ മാളികയിൽ നടത്തിയ സൽക്കാരത്തിന്റെ ഓർമ്മയെ കൊണ്ടാടുന്ന ‘പെസഹാ വ്യാഴം’, “ഞാനും പിതാവും ഒന്നാകുന്നു”എന്നു പറഞ്ഞതിന്റെ പേരിൽ ദൈവദൂഷണവും കൊലക്കുറ്റവും ചുമത്തി, യെഹൂദ പടയാളികളാൽ പിടിയ്ക്കപ്പെട്ടു, വിചാരണയും ഉപദ്രവങ്ങളും ഏറ്റു, ഗോഗുൽത്താമലയിൽ മരക്കുരിശിൽ തറയ്ക്കപ്പെട്ടു, മരണത്തെ സ്വയം വരിച്ച യേശുനാഥന്റെ കഷ്ടതകളെ ഓർക്കുന്ന ദുഃഖവെള്ളി’, മരണത്തെ ജയിച്ചു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ യേശുവിനെ സ്മരിക്കുന്ന ‘ഉയിർപ്പു ഞായർ’,

എന്നീ ദിവസങ്ങളെല്ലാം നമുക്കു ശാന്തിയുടേയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രത്യാശയുടെയും അനുഭവം നൽകുമെന്നു കരുതുന്നു.

വില്യം ഗ്ലാഡ്സ്റ്റൺ
“ജനങ്ങൾക്കു തെറ്റു ചെയ്യാൻ പ്രയാസമുണ്ടാക്കുകയും ശരി ചെയ്യാൻ എളുപ്പമാക്കുകയും ചെയ്യേണ്ടത് ഗവണ്മെന്റിന്റെ കർത്തവ്യമാണ്”

വില്യം പെൻ
“ചില മനുഷ്യർ നിഘണ്ടു പോലെയാണ്. വല്ലപ്പോഴും നോക്കാൻ കൊള്ളാം. വായിച്ചു രസിക്കാൻ കൊള്ളില്ല”

വില്യം താക്കറേ
“കുഞ്ഞുങ്ങളുടെ ചുണ്ടുകളിൽ ദൈവത്തിന്റെ പേര് അമ്മയെന്നാണ്”

വില്യം ചാനിംഗ്
“ജനങ്ങൾക്കു സൗഭാഗ്യം നൽകുകയല്ല, സൗഭാഗ്യത്തിനുവേണ്ടി പരിശ്രമിക്കാൻ സൗകര്യം നോക്കുകയാണ് ഭരണച്ചുമതല”

വില്യം ഷെൻസ്റ്റോൺ
“പ്രസന്നമായൊരു പ്രഭാതത്തെപ്പോലെ എല്ലാവരുടെയും പ്രശംസ ലഭിക്കുന്ന മറ്റൊന്നില്ല. മനസ്സിൽ അസൂയയില്ലാതെ പ്രഭാതത്തെ പ്രശംസിക്കാമെന്നതാണ് കാരണം”

വില്യം അലൻവൈറ്റ്
“അല്പ ജ്ഞാനം അപകടകരമല്ല, അതു വലിയ കാര്യമാണെന്ന് തെറ്റിദ്ധരിക്കാത്തവർക്ക് “

വില്യം ബ്ലേയ്ക്
“ദയാവായ്‌പ്പും സ്നേഹവും അനുകമ്പയും എവിടെ ജ്വലിക്കുന്നുവോ, അവിടെ ഈശ്വര ചൈതന്യവും പ്രകാശിക്കുന്നു”

വില്യം ഹാസ്‌ലിറ്റ്
“ചുമതലകൾ പൂർണമായി നിർവഹിക്കാൻ കഴിയുക -അതിലും വലിയ സംതൃപ്തിയില്ല”

വില്യം ജെയിംസ്
“ഭൗതിക പ്രപഞ്ചത്തെ നിലനിർത്തിപ്പോരുന്ന ശക്തിയുണ്ടല്ലോ, ഓരോ ജീവന്റെയും ജീവിതത്തെ നിയന്ത്രിക്കുന്ന ശക്തി, ആ ശക്തി ആദ്ധ്യാത്മിക പ്രപഞ്ചത്തിൽ നിന്നാണു വരുന്നത്”

വിൽ ഡ്യൂറാൻഡ്
“താൻ നിയമത്തിനു കീഴ്പ്പെട്ടിരിക്കുന്നു എന്നറിയുമ്പോൾ ഒരുവൻ സ്വതന്ത്രനാകുന്നു”

വിൽ റോജേഴ്സ്
“എല്ലാവരും അജ്ഞരാണ്. വിവിധ വിഷയങ്ങളിലാണ് അജ്ഞത എന്നുമാത്രം”
“ഒരു പാർട്ടിയും അതിന്റെ നേതാക്കളും ചീത്തയല്ല”

വിനോബജി
“പണക്കാരെ ഈശ്വരൻ പണംകൊണ്ടു പരീക്ഷിക്കുന്നു. ദരിദ്രരെയാകട്ടെ ദാരിദ്ര്യം കൊണ്ടും”

വിൻസ്റ്റൺ ചർച്ചിൽ
“പ്രസംഗകന് വികാരങ്ങളുണ്ടായാലേ, ശ്രോതാക്കൾക്കു വിചാരങ്ങളുണ്ടാവൂ”
“തനിയെ വിട്ടതുകൊണ്ട് ഒരു കാര്യവും ശരിയാകുകയില്ല”

വിൻസന്റ് മിലായ്
“സത്യങ്ങളല്ല, വിശ്വാസങ്ങളാണ് ഈ പ്രപഞ്ചത്തെ സജീവമാക്കി നിലനിർത്തുന്നത്”

വിറ്റ് ഗൻ സ്റ്റെൻ
“മനുഷ്യാത്മാവിന്റെ ഏറ്റവും മികച്ച ചിത്രം മനുഷ്യ ശരീരമാണ്”

വുഡ്രോ വിൽ‌സൺ
“സ്വതന്ത്ര ജനതയ്ക്കു മാത്രമേ മനുഷ്യ സമുദായത്തിന്റെ രക്ഷയ്ക്കുവേണ്ടി ഒരു ഭരണക്രമം സൃഷ്ടിക്കാൻ സാധിക്കൂ”

വെൽസ് എച്ച്. ജി.
വിദ്യാഭ്യാസം ഒരു ആജീവനാന്ത പ്രക്രിയയാണ്.”
“മാനവരാശിയുടെ ചരിത്രം പിന്നെപ്പിന്നെ വിജ്ഞാന സമ്പാദനവും ദുരന്തങ്ങളും തമ്മിലുള്ള കടുത്ത മത്സരമായി മാറിക്കൊണ്ടിരിക്കുകയാണ്”

വെൻഗ്ളർ എസ്.
“വിജയത്തെ മാന്യനെപ്പോലെയും അപകടത്തെ മനുഷ്യനെപ്പോലെയും നേരിടേണം”
“വിഡ്ഢികളെ ഭയപ്പെടുന്നവൻ ബുദ്ധിമാനാണ്”
“ആപത്തുകളിൽ ഉൾപ്പെടാതിരിക്കുന്നതല്ല മഹത്വം, ആപത്തുകളെ വിവേകപൂർവം തരണം ചെയ്യുന്നതാണ്”

വെൻഡൽ ഫിലിപ്സ്
“ശാരീരിക ധൈര്യം മൃഗസാധാരണമാണ്. ധാർമിക ധൈര്യമാണ് കൂടുതൽ സമുന്നതവും യഥാർത്ഥവുമായ ധീരത”
“മുഖസ്തുതി എല്ലാവർക്കുമറിയാം. എന്നാൽ അഭിനന്ദനം അപൂർവം ചിലർക്കേ വശമുള്ളൂ”

വേർഡ്‌സ് വർത്ത്
“നമ്മുടെ ജീവിതം ഒരുറക്കവും മറവിയുമാണ്”
“പറയാത്തതും അറിയാത്തതുമായ ചെറിയ സ്നേഹകൃത്യങ്ങളാണ് ഒരാളുടെ ജീവിതത്തിന്റെ ഉൾകൃഷ്ട അംശം”

തുടരും….

ചിന്തകരും ചിന്തകളും

Send your news and Advertisements

You may also like

error: Content is protected !!