കോട്ടയം: അടൂർ കടമ്പനാട് ഭദ്രാസനാധിപൻ സഖറിയാ മാർ അപ്രേം മെത്രാപ്പോലീത്തക്ക് എതിരെ മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിൽ അൽമായ പ്രതിനിധികൾ പ്രതിഷേധ സംഗമം നടത്തി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭരണഘടനയേയും രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിൽ നിന്ന് ലഭിച്ച വിധികളെയും പരിശുദ്ധ പിതാക്കന്മാരുടെ കണ്ണ്നീരിനേയും അവഹേളിച്ച അടൂർ കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്തക്കെതിരെ നടപടി എടുക്കണമെന്നും, അദ്ദേഹം വഹിക്കുന്ന പദവികൾ ഉൾപ്പടെ സകല ചുമതലകളിൽ നിന്ന് നീക്കം ചെയ്യണമെന്നും അൽമായ പ്രതിനിധികളുടെ പ്രതിഷേധ യോഗത്തിൽ ആവിശ്യം ഉയർന്നു.
സഭയുടെ ഭരണഘടനയെ തള്ളിപ്പറഞ്ഞ, സഭയെ പൊതുസമൂഹത്തിൽ അപമാനിച്ച മെത്രാപ്പോലീത്തക്ക് എതിരെ സഭ പിതാവും സുന്നഹോദോസും എത്രയും വേഗത്തിൽ നടപടികൾ കൈക്കൊള്ളണമെന്ന് ഇരുനൂറോളം വരുന്ന വിശ്വാസി പ്രതിനിധികൾ ആവിശ്യം ഉന്നയിച്ചു. സഭാ പിതാക്കന്മാർ സഭയെ ഭിന്നിപ്പിക്കൻ അല്ല ശ്രമിക്കേണ്ടത് എന്നും സഭ ഭരണഘടനയും തുടർച്ചയായി വന്നിട്ടുള്ള പരമോന്നത കോടതികളുടെ വിധികളും ഉൾക്കൊണ്ട് സഭയെ യോജിപ്പിക്കാനും അനധികൃതമായി കയ്യേറിയ പള്ളികൾ തിരിച്ചു സഭയോട് ചേർക്കാനും, തെറ്റിദ്ധരിക്കപ്പെട്ടു പിരിഞ്ഞു നിൽക്കുന്ന ജനങ്ങളെ മടക്കിക്കൊണ്ടു വരാനുമാണ് ശ്രമിക്കേണ്ടത് എന്നും യോഗം ആവശ്യപ്പെട്ടു. തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ ആലോചിക്കേണ്ടി വരുമെന്നും പ്രതിനിധികൾ പറഞ്ഞു.
സഭാതർക്കം നൂറ്റാണ്ടുകളായുള്ള തർക്കവുമല്ല, പള്ളിപിടുത്തവുമല്ല