Wednesday, July 23, 2025
Mantis Partners Sydney
Home » ഓസ്ട്രേലിയൻ കാത്തലിക് യൂത്ത് ഫെസ്റ്റിവൽ നവംബർ 30 മുതൽ ഡിസംബർ രണ്ട് വരെ മെൽബണിൽ; രജിസ്ട്രേഷൻ ആരംഭിച്ചു
ഓസ്ട്രേലിയൻ കാത്തലിക് യൂത്ത് ഫെസ്റ്റിവൽ നവംബർ 30 മുതൽ ഡിസംബർ രണ്ട് വരെ മെൽബണിൽ; രജിസ്ട്രേഷൻ ആരംഭിച്ചു

ഓസ്ട്രേലിയൻ കാത്തലിക് യൂത്ത് ഫെസ്റ്റിവൽ നവംബർ 30 മുതൽ ഡിസംബർ രണ്ട് വരെ മെൽബണിൽ; രജിസ്ട്രേഷൻ ആരംഭിച്ചു

by Editor

മെൽബൺ: ഓസ്ട്രേലിയൻ കാത്തലിക് യൂത്ത് ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി മെൽബൺ അതിരൂപത. നവംബർ 30 മുതൽ ഡിസംബർ രണ്ട് വരെ മെൽബൺ കൺവെൻഷൻ & എക്സിബിഷൻ സെന്ററിലാണ് ഓസ്ട്രേലിയൻ കാത്തലിക് യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 2025-ലെ ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചത് സന്തോഷകരമായ ഒരു പദവിയാണെന്ന് ഫെസ്റ്റിവൽ ഡയറക്‌ടർ തെരേസ റൈൻഹാർട്ട് പറഞ്ഞു. ‘നമ്മുടെ നഗരത്തിൽ ഒത്തുകൂടുന്ന ആയിരക്കണക്കിന് ചെറുപ്പക്കാർ സുവിശേഷ പ്രഘോഷണത്തിൻ്റെ ഒരു മഹത്തായ അടയാളമായിരിക്കും. എല്ലാ തീർത്ഥാടകരെയും സ്വാഗതം ചെയ്യാനും ഓസ്ട്രേലിയയിലെ യുവ സഭ ഒരുമിച്ച് കൂടുന്നത് കാണാനും ഞങ്ങൾക്ക് ആകാംക്ഷായായി’-തെരേസ റൈൻഹാർട്ട് പറഞ്ഞു.

മക്ഗ്രാഡി – അവാർഡ് ജേതാവും എഴുത്തുകാരിയും പോഡ്‌കാസ്റ്ററുമായ കാറ്റി പ്രീജീൻ-മക്ഗ്രാഡി ഷോയുടെ അവതാരകയാകും. ന്യൂ സൗത്ത് വെയിൽസിലെ ഗ്രാമീണ ജീവിതത്തിൽ നിന്ന് ന്യൂയോർക്ക് നഗരത്തിലെ സമർപ്പിത ജീവിതത്തിലേക്കുള്ള തൻ്റെ യാത്രയെക്കുറിച്ച് സിസ്റ്റർ മേരി ഗ്രേസ് എസ്.വി സംസാരിക്കും. ലോകപ്രശസ്ത ഗായകനും ഗാനരചയിതാവുമായ സാൻഡ്‌ഹേഴ്സ്റ്റ് രൂപതയിൽ നിന്നുള്ള ഫാ. ഗാലിയ, വർഷങ്ങൾക്ക് മുമ്പ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ഹിപ്-ഹോപ്പ് കലാകാരൻ ഓഗി ആംഗ്രിസാനോ എന്നിവർ ഫെസ്റ്റിവലിൻ്റെ മുഖ്യ ആഘർഷണമാകും.

2019 -ൽ പെർത്ത് അതിരൂപത ആതിഥേയത്വം വഹിച്ച കാത്തലിക് യൂത്ത് ഫെസ്റ്റിവലിന് മികച്ച പ്രതികരണമാണ് യുവജനങ്ങളിൽ നിന്ന് ലഭിച്ചത്. അന്ന് എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി 7000-ത്തിലധികം പേരാണ് സമ്മേളനത്തിനായി ഒത്തുകൂടിയത്.

Send your news and Advertisements

You may also like

error: Content is protected !!