Tuesday, March 24, 2026
Home » ആൽബനി മലയാളികൾ വിഷു–ഈസ്റ്റർ ആഘോഷിച്ചു.
ആൽബനി മലയാളികൾ വിഷു–ഈസ്റ്റർ ആഘോഷിച്ചു.

ആൽബനി മലയാളികൾ വിഷു–ഈസ്റ്റർ ആഘോഷിച്ചു.

by Editor
Send your news and Advertisements

ആൽബനി, വെസ്റ്റ് ഓസ്‌ട്രേലിയ: ആൽബനിയിലെ മലയാളി സമൂഹം വിഷുവും ഈസ്റ്ററും ആഘോഷിച്ചു. 2025 ഏപ്രിൽ 26 ന് കല്ഗൻ ഹാളിൽ നടന്ന സംഗമം ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും നിറം പകർന്നു. സുരേഷ് ബാലകൃഷ്ണൻ ഔപചാരികമായി പരിപാടി ഉദ്ഘാടനം ചെയ്തു. വിഷുവിന്റെയും ഈസ്റ്ററിന്റെയും സന്ദേശം സമൂഹത്തിൽ ഐക്യവും സ്നേഹവും വളർത്തുകയാണ്, എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.

ചിക്കു പോൾ നടത്തിയ സ്വാഗതപ്രസംഗത്തിൽ, ആൽബനിയിലെ മലയാളികൾക്ക് കൂടുതൽ ഏകോപനം ആവശ്യമാണ് എന്നതും, “ഒരു മലയാളി അസോസിയേഷൻ രൂപീകരിക്കുക കാലത്തിന്റെ ആവശ്യമാണു,” എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളുടെയും മുതിർന്നവരുടെയും സംഗീത, നൃത്ത, പ്രസംഗം തുടങ്ങിയ കലാപരിപാടികൾ ഹാളിൽ ആവേശം പടർത്തി. രോഹിത്തിന്റെ നേതൃത്വത്തിൽ വടംവലി ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ ശ്രദ്ധേയമായി. മത്സര വിജയികൾക്ക് സമ്മാനദാന ചടങ്ങ് ആഘോഷപരമായി നടന്നു. നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളുടെ സാന്നിധ്യം ചടങ്ങിന് പ്രത്യേക തിളക്കം നൽകി.
ഡിജെ പാർട്ടിയിൽ പാട്ടും നൃത്തവും അവസാനത്തേയ്ക്ക് നടന്ന ഡിജെ പാർട്ടി ഹാളിനെ പാട്ടും നൃത്തവുമായി ഉല്ലാസഭരിതമാക്കി. കുട്ടികളുടേയും മുതിർന്നവരുടേയും കൂട്ടായ്മ ആഘോഷത്തിന് വർണശബളമുണ്ടാക്കി.

രാഹുലിന്റെ നേതൃത്വത്തിൽ ഒരുക്കിയ ബിരിയാണിയും റൈത്തും അച്ചാറും പപ്പടവും ഫലസലാദും കൊണ്ടു വിഭവസമൃദ്ധമായ വിരുന്ന് ഒരുക്കി. സ്നേഹപൂർവ്വം ഒരുക്കിയ ഈ വിഭവങ്ങൾ, വിരുന്നുകാർക്ക് അനശ്വരമായ രുചിയാനുഭവമായി,” സംഘാടകർ വ്യക്തമാക്കി. പരിപാടിയുടെ സമാപനം ജോബിറ്റിൻ്റെ നന്ദിപ്രസംഗത്തോടെ നടന്നു. മുഴുവൻ പരിപാടിയും ഒരേ മനസ്സോടെ ഏകോപിപ്പിച്ച് വിജയകരമാക്കിയതിന്റെ പിന്നിൽ ആനന്ദ് സെബാസ്റ്റ്യൻ നേതൃത്വം നൽകിയ സംഘത്തിൻ്റെ കഠിനാധ്വാനമുണ്ടായിരുന്നു. ഈ ദിനം ആൽബനി മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഓർമ്മയായി, സംഘാടകർ അഭിമാനത്തോടെ അറിയിച്ചു.

You may also like

error: Content is protected !!