Thursday, July 17, 2025
Mantis Partners Sydney
Home » മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം! മമ്മൂട്ടിക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തി.
മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം! മമ്മൂട്ടിക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തി.

മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം! മമ്മൂട്ടിക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തി.

by Editor

പത്തനംതിട്ട: ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തി. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ ഉഷപൂജ നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. പമ്പയിൽ നിന്ന് കെട്ടിനിറച്ചാണ് വൈകിട്ടോടെയാണ് മോഹന്‍ലാല്‍ ശബരിമലയിലെത്തിയത്.

പമ്പ ഗണപതിയെ തൊഴുത് തേങ്ങയുടച്ച ശേഷം നീലിമല പരമ്പരാഗത പാത വഴിയാണ് സന്നിധാനത്തേക്ക് എത്തിയത്. ദീപാരാധന സമയത്തോട് അടുത്ത് ശ്രീകോവിനു മുന്നിലെത്തി ദർശനം നടത്തി. തുടർന്ന് മേൽശാന്തിയെയും തന്ത്രിയെയും സന്ദർശിച്ചു. പുഷ്പാഭിഷേകം അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കും. പുലർച്ചെ നെയ്യഭിഷേകവും നിര്‍മാല്യം തൊഴുത ശേഷമാകും മലയിറങ്ങുക.

എമ്പുരാൻ എന്ന ചിത്രം 27-ന് റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത്.

Send your news and Advertisements

You may also like

error: Content is protected !!