Mantis Partners Sydney
Wednesday, March 4, 2026
Mantis Partners Sydney
Home » കുറുപ്പംപടിയിൽ സഹോദരിമാർ പീഡനത്തിനിരയായി: അമ്മയുടെ കാമുകനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ.
പീഡനം

കുറുപ്പംപടിയിൽ സഹോദരിമാർ പീഡനത്തിനിരയായി: അമ്മയുടെ കാമുകനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ.

by Editor
Send your news and Advertisements

കൊച്ചി: പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർ പീഡനത്തിനിരയായി. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ സുഹൃത്തായ അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2023 മുതൽ ഇക്കഴിഞ്ഞ മാസം വരെ കുട്ടികളെ പീഡിപ്പിച്ചു എന്നാണു വിവരം.

യുവതിയുടെ ഭർത്താവ് രണ്ടു വർഷംമുൻപ് മരിച്ചുപോയിരുന്നു.  ഭർത്താവ് രോഗിയായിരുന്ന കാലത്ത് ധനേഷ് കുമാറിന്‍റെ ടാക്സിയാണ് ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റും വിളിച്ചിരുന്നത്. ആ സമയത്ത് പെണ്‍കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന പരിചയം കുഞ്ഞുങ്ങളുടെ അച്ഛന്‍ മരിച്ചതിന് ശേഷം സൗഹൃദമായി വളര്‍ന്നു. കുറുപ്പംപടിയിലെ വാടകവീട്ടിലാണ് ഈ കുടുംബം താമസിച്ചിരുന്നത്.  ടാക്സി ഡ്രൈവറായ പ്രതി ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവരുടെ വീട്ടിലെത്തിയിരുന്നത്. പ്രതി സഹപാഠികളെക്കൂടി എത്തിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം സഹപാഠിക്ക് എഴുതിയ കത്ത് ആ കുട്ടിയുടെ അധ്യാപികയായ അമ്മ കണ്ടതാണ് പ്രതിയെ കുടുക്കിയത്. അധ്യാപിക ഈ കത്ത് പൊലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് പൊലീസിന് സംശയം തോന്നുകയും കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്തത്.

You may also like

error: Content is protected !!