Saturday, November 29, 2025
Mantis Partners Sydney
Home » വിദേശത്ത് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധനവ്.
വിദേശത്ത് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധനവ്.

വിദേശത്ത് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധനവ്.

by Editor

ന്യൂഡൽഹി: വിദേശത്ത് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. കഴി‌ഞ്ഞ വർഷം 86 പേരാണ് ഇത്തരത്തിൽ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തത്. 2022-ൽ ഇത് 57 ആയിരുന്നു. 2011-ൽ വിദേശത്ത് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തത് 29 പേരാണ്. ഏറ്റവുമധികം ഇന്ത്യക്കാർ ആക്രമിക്കപ്പെട്ടത് അമേരിക്കയിലാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. 12 സംഭവങ്ങളാണ് ഇത്തരത്തിൽ അമേരിക്കയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുകെ, കാനഡ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് പത്ത് സംഭവങ്ങൾ വീതവും 2023-ൽ റിപ്പോർട്ട് ചെയ്തു.

വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഇന്ത്യൻ സ‍ർക്കാറിന് ഏറെ പ്രധാനമാണെന്ന് വിവരിക്കുന്ന റിപ്പോർട്ടിൽ ഇത്തരം സംഭവങ്ങൾ വിദേശത്തെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ഗൗരവത്തിലെടുക്കുന്നുണ്ടെന്നും വിശദീകരിക്കുന്നു. അതത് രാജ്യത്തെ സർക്കാറുകളുമായി ബന്ധപ്പെട്ട് ഈ കേസുകൾ കൃത്യമായി അന്വേഷിക്കപ്പെടുന്നുണ്ടെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതായും മന്ത്രി പറഞ്ഞു. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സഹായത്തിനായി നയതന്ത്ര കാര്യാലയങ്ങളിൽ 24 മണിക്കൂറും ഹെൽപ് ലൈനുകൾ പ്രവർത്തിക്കുന്നുണ്ടെന്നും കീർത്തി വർദ്ധൻ സിങ് പാർലമെന്റിനെ അറിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!