Monday, March 23, 2026
Home » യുഎസിനു പുറത്തേക്ക് പണം അയക്കാൻ 5% നികുതി; ബില്ലിന് അംഗീകാരം.
ട്രംപ്

യുഎസിനു പുറത്തേക്ക് പണം അയക്കാൻ 5% നികുതി; ബില്ലിന് അംഗീകാരം.

by Editor
Send your news and Advertisements

വാഷിങ്ടൻ: യുഎസ് പൗരന്മാർ അല്ലാത്തവർ യുഎസിനു പുറത്തേക്ക് പണം അയച്ചാൽ അഞ്ചുശതമാനം നികുതി ഏർപ്പെടുത്തുന്ന ബില്ലിന് യുഎസ് ബജറ്റ് കമ്മിറ്റിയുടെ അംഗീകാരം. ബിൽ ഉടനെ യുഎസ് കോൺഗ്രസിൽ അവതരിപ്പിക്കും. ബിൽ പാസായാൽ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് നാട്ടിലേക്ക് പണം അയക്കുന്നത് കൂടുതൽ ചെലവേറിയതായി മാറും.

നിലവിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർ യുഎസിൽ തൊഴിലെടുക്കുന്നുണ്ട്. അവർ നിരന്തരം ഇന്ത്യയിലേക്ക് പണം അയക്കുന്നവരുമാണ്. ചെറിയ തുക അയച്ചാൽപ്പോലും 5% നികുതിനൽകേണ്ടി വരും. ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നത് ഇപ്പോൾ യുഎസിൽ നിന്നാണ് (27.7%). 2023-24 സാമ്പത്തിക വർഷം മാത്രം ഇവർ ഇന്ത്യയിലേക്ക് അയച്ചത് ഏകദേശം 3,200 കോടി ഡോളർ (2.7 ലക്ഷം കോടി രൂപയോളം) ആണ്.

You may also like

error: Content is protected !!