മൂന്ന് ദിവസമായി ഇന്ത്യൻ അതിർത്തികളിൽ സാധാരണ ജനങ്ങളെ അക്രമിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ പരസ്യമായി ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ചു. ‘ബുൻയാനു മർസൂസ്’ എന്നാണ് സൈനിക നീക്കത്തിനു പേരിട്ടിരിക്കുന്നത്. ‘തകർക്കാനാകാത്ത മതിൽ’ എന്നാണ് ഈ വാക്കിന്റെ അർഥം. പാക്കിസ്ഥാന്റെ തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയായി ഇന്ത്യ തിരിച്ചടി തുടങ്ങിയതോടു കൂടിയാണ് പാക്ക് സൈന്യം പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് യുദ്ധത്തിന് നീക്കം നടത്തുന്നത്.
ഇന്ത്യയ്‌ക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയിരുന്ന പാക്കിസ്ഥാന്റെ സൈനിക ലോഞ്ച് പാഡുകൾ ഇന്ത്യൻ ആക്രമണത്തിൽ തകർന്നതായി വാർത്തകൾ വരുന്നുണ്ട്. പാക്കിസ്ഥാൻ സൈനിക വിമാനങ്ങൾ ഇന്നലെ രാത്രി ഇന്ത്യയിൽ ആക്രമണം നടത്താൻ ശ്രമം നടത്തിയെന്നും ഇന്ത്യ ആയ നീക്കം പരാജയപെടുത്തിയെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. പാക്ക് വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഹരിയാനയിലെ സിർസയിൽ പാക്കിസ്ഥാൻ അയച്ച മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി. ലോഹഭാഗങ്ങൾ സുരക്ഷാസേന കണ്ടുകെട്ടി. ഫത്താ ബാലിസ്റ്റിക് മിസൈലിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഡൽഹി ലക്ഷ്യമാക്കിയായിരുന്നു പാക്കിസ്ഥാന്റെ മിസൈൽ ആക്രമണം എന്നാണ് സൂചന. ഈ ശ്രമം സൈന്യം തകർക്കുകയായിരുന്നു. ജയ്സാൽമീരിലും മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി. ഇന്ത്യയിലെ എയർ ബെയ്‌സുകൾ തകർക്കാനുള്ള പാക്കിസ്ഥാൻ ശ്രമം ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. രാജസ്ഥാനിലെ ഉൾപ്പെടെ എയർ ബെയ്‌സുകളാണ് പാക്കിസ്ഥാൻ ലക്ഷ്യം ഇട്ടതു എന്നാണ് അനുമാനം. അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം ഡ്രോണുകൾ കണ്ടെത്തിയെന്നും അത് തകർത്തെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതിർത്തിമേഖലകളിൽ പാക്കിസ്ഥാന്റെ ആക്രമണം തുടരുകയാണ്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. ഒന്നിലധികം പാക് പോസ്റ്റുകൾ ഇന്ത്യൻ സൈന്യം തകർത്തു. ജമ്മു സെക്ടറിലെ ബിഎസ്‌എഫ് പോസ്റ്റുകൾക്ക് നേരെ പാക്കിസ്ഥാൻ വെടിയുതിർത്തു. അന്താരാഷ്ട്ര അതിർത്തിയിലെ പോസ്റ്റുകൾ തകർത്തുകൊണ്ട് ബിഎസ്എഫ് മറുപടി നൽകി.
പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തില്‍ ജമ്മു സര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസസിലെ ഉദ്യോഗസ്ഥനായ രാജ്കുമാര്‍ താപ്പയാണ് രജൗരിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഇക്കാര്യം സ്ഥിരീകരിച്ചു. ഷെല്ലാക്രമണത്തില്‍ അദ്ദേഹത്തിന്റെ വീടുള്‍പ്പടെ തകര്‍ന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി.
അതിനിടെ പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ നേരിട്ട് ഫോണിൽ വിളിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യ-പാക്ക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. സംഘർഷം മൂർച്‌ഛിക്കാതിരിക്കാൻ ഇരു രാജ്യങ്ങളും മാർഗങ്ങൾ തേടണമെന്നും ചർച്ചയിലൂടെ പരിഹാരം കാണാൻ യുഎസിൻ്റെ പിന്തുണ അറിയിക്കുന്നുവെന്നും റൂബിയോ അസിം മുനീറിനോടു പറഞ്ഞതായി യുഎസ് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.
ഇസ്‌ലാമാബാദും ലഹോറും ഉൾപ്പെടെ അഞ്ച് പാക്കിസ്ഥാൻ നഗരങ്ങളിൽ സ്ഫോടനങ്ങൾ