Friday, August 1, 2025
Mantis Partners Sydney
Home » പ്രവാസികൾക്ക് ആശ്വാസം; ഡ്രൈവിങ് ലൈസൻസ് പുതുക്കൽ നടപടികൾ ലളിതമാക്കാൻ സർക്കാർ നീക്കം
പ്രവാസികൾക്ക് ആശ്വാസം; ഡ്രൈവിങ് ലൈസൻസ് പുതുക്കൽ നടപടികൾ ലളിതമാക്കാൻ സർക്കാർ നീക്കം

പ്രവാസികൾക്ക് ആശ്വാസം; ഡ്രൈവിങ് ലൈസൻസ് പുതുക്കൽ നടപടികൾ ലളിതമാക്കാൻ സർക്കാർ നീക്കം

by Editor

തിരുവനന്തപുരം: പ്രവാസികൾക്ക് തിരിച്ചടിയായിരുന്ന ഡ്രൈവിങ് ലൈസൻസ് പുതുക്കൽ സംബന്ധിച്ച പുതിയ നിബന്ധനകൾ ലഘൂകരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് സർക്കാർ.

മോട്ടോർ വാഹനവകുപ്പ് (എം വി ഡി) കൊണ്ടുവന്ന സ്വദേശി ഡോക്ടര്‍മാരുടെ സാക്ഷ്യപത്രം പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതികൾ ഉയർന്നിരുന്നു. ഇതനുസരിച്ച് സംസ്ഥാന മെഡിക്കൽ കൗൺസിൽ അംഗീകരിച്ച ഡോക്ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമേ അംഗീകരിക്കൂ. എന്നാൽ, വിദേശത്ത് താമസിക്കുന്ന പ്രവാസികൾക്ക് പ്രാദേശികമായി സേവനം ചെയ്യുന്ന ഇന്ത്യൻ ഡോക്ടർമാരിൽ നിന്ന് സർട്ടിഫിക്കറ്റ് നേടാൻ കഴിയില്ല എന്നതാണ് പ്രധാന പ്രശ്നം.

ഓൺലൈൻ സംവിധാനം നിലവിൽ വന്നതോടെ വിദേശത്തുള്ളവർക്ക് ലൈസൻസ് പുതുക്കാൻ അവസരം ലഭിച്ചിരുന്നെങ്കിലും, പുതിയ നിബന്ധന ഈ സൗകര്യം സജീവമായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് നയിച്ചു.

അതേസമയം, പ്രവാസികൾ മുന്നോട്ട് വെച്ച പ്രധാന ചോദ്യങ്ങളിലൊന്നാണ് യു.എ.ഇ.യും മറ്റു ഗൾഫ് രാജ്യങ്ങളും അംഗീകരിച്ച ഇന്ത്യൻ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകൾ എം.വി.ഡി അംഗീകരിക്കാത്തത്. ഈ നിലപാട് കൈക്കൂലി പ്രവർത്തനങ്ങൾക്ക് അവസരമൊരുക്കുമെന്ന് വിവിധ പ്രവാസി സംഘടനകളും ആരോപിച്ചു. അപേക്ഷ ആദ്യം നിരസിച്ച് പിന്നീട് ഇടനിലക്കാരുടെ സഹായത്തോടെ അംഗീകരിക്കപ്പെടുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് ചില പ്രവാസികൾ ആരോപിക്കുന്നു.

ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന്, സർക്കാർ നിബന്ധന പുനപരിശോധിക്കുമെന്ന് സൂചന. പ്രശ്നപരിഹാരത്തിനായി പ്രവാസി മലയാളികൾക്ക് സൗകര്യപ്രദമായ ഒരു മാർഗരേഖ തയ്യാറാക്കും എന്നാണ് സൂചന.

Send your news and Advertisements

You may also like

error: Content is protected !!