172
ലക്നൗ: പുതുവത്സര ദിനത്തിൽ ലക്നൗവിലെ ഹോട്ടലിൽ യുവാവ് അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി. ആഗ്ര സ്വദേശിയായ അർഷാദ് (24) ആണ് പ്രതി. അർഷാദിൻ്റെ സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) അമ്മയുമാണ് മരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുടുംബ പ്രശ്നങ്ങളത്തുടർന്നാണ് അമ്മയും സഹോദരിമാരായ 5 പേരുടെയും അരും കൊലയ്ക്ക് ഇയാൾ മുതർന്നതെന്ന് പോലീസ് പറയുന്നു. ലക്നൗവിലെ നക ഏരിയയിലെ ഹോട്ടൽ ശരൺജിത്തിലാണ് സംഭവം നടന്നതെന്ന് സെൻട്രൽ ലക്നൗ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രവീണ ത്യാഗി പറഞ്ഞു.