Tuesday, October 14, 2025
Mantis Partners Sydney
Home » ഇത് ലോക്കലല്ല, തോറ്റം പാട്ടിനൊപ്പം ട്രാൻസ്; ത്രസിപ്പിച്ച് ‘ധീര’ത്തിലെ ആദ്യ ഗാനം.
ഇത് ലോക്കലല്ല, തോറ്റം പാട്ടിനൊപ്പം ട്രാൻസ്; ത്രസിപ്പിച്ച് 'ധീര'ത്തിലെ ആദ്യ ഗാനം.

ഇത് ലോക്കലല്ല, തോറ്റം പാട്ടിനൊപ്പം ട്രാൻസ്; ത്രസിപ്പിച്ച് ‘ധീര’ത്തിലെ ആദ്യ ഗാനം.

by Editor

ഇന്ദ്രജിത്ത് സുകുമാരൻ നായകനാവുന്ന ‘ധീരം’ എന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം വ്യത്യസ്‍തത പുലർത്തികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കുന്നു. ടീസറിലും പോസ്റ്ററിലും ഉണ്ടായിരുന്ന വ്യത്യസ്‍തത ചിത്രത്തിലെ ഗാനത്തിലും പരീക്ഷിച്ചപ്പോള്‍ വിജയിക്കാൻ സാധിച്ചു. സമൂഹ മാധ്യമങ്ങളിലും ഗാനം ചര്‍ച്ചയാകുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിതിൻ ടി സുരേഷ് ആണ്. ഒരു കംപ്ലീറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ മിക്സായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഗാനത്തില്‍ നിന്നു മനസ്സിലാക്കാൻ കഴിയുന്നത്. സൗഗന്ദ് എസ്.യൂ ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. തെയ്യം കലാരൂപത്തിന്റ ആവേശത്തിനൊപ്പം ചിത്രത്തിലെ ഗാനം ഒരു ട്രാൻസ് മോഡിന്റെ താളത്തിൽ ചിട്ടപ്പെടുത്തി, ഒട്ടുംചോരാതെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ശ്രമിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പ.

“നേരായി വീരായി ധീരം പോര്” എന്ന വേറിട്ട ബി .കെ ഹരിനാരായണൻ്റെ വരികൾ, മുരളി ഗോപി, സിത്താര കൃഷ്ണകുമാർ, ഉന്മേഷ് കൃഷ്ണ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. റെമോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിൻ്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നവംബറിൽ തീയേറ്റർ റിലീസിന് എത്തും. മുൻപും പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, ഇത്തവണ മുഴുനീള പോലീസ് വേഷത്തിൽ ആണ് ഇന്ദ്രജിത്ത് എത്തുന്നത്. ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രമാണിത്. പ്രോജക്ട് ഡിസൈനർ: മധു പയ്യൻ വെള്ളാറ്റിൻകര, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ: സാബു മോഹൻ, ആർട്ട്: അരുൺ കൃഷ്ണ, കോസ്റ്റ്യൂംസ്: റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കമലാക്ഷൻ പയ്യന്നൂർ, പ്രൊഡക്ഷൻ മാനേജർ: ധനേഷ്, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: തൻവിൻ നാസിർ, കളറിസ്റ്റ്: ലിജു പ്രഭാകർ, 3D ആർട്ടിസ്റ്: ശരത്ത് വിനു, വി.എഫ്.എക്സ് &3D അനിമേഷൻ: ഐഡൻറ് ലാബ്സ്, ടീസർ കട്ട്സ്: വിവേക് മനോഹരൻ, മാർക്കറ്റിംഗ് കൺസൾട്ൻ്റ്: മിഥുൻ മുരളി, പി.ആർ.ഓ: പി.ശിവപ്രസാദ്, ബ്രാൻഡ് കൺസൾട്ടൻ്റ്: ബബിൻ ചിറമേൽ, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, പബ്ലിസിറ്റി ഡിസൈൻസ്: ഔറ ക്രാഫ്റ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Send your news and Advertisements

You may also like

error: Content is protected !!