31
ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയൻ മലയാളികൾക്കിടയിലെ ചലച്ചിത്രമേഖല ലക്ഷ്യമിടുന്ന കലാസ്നേഹികളെ പരിശീലിപ്പിക്കുന്നതിനും നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിനുമായി ഹിറ്റ് മേക്കർ സംവിധായകൻ വൈശാഖ് നേതൃത്വം കൊടുക്കുന്ന സമ്പൂർണ ചലച്ചിത്ര പരിശീലന കളരി “ഫസ്റ് ഫ്രെയിം” നവംബർ 30-ന് ഗോൾഡ് കോസ്റ്റിൽ നടക്കും. അഭിനയവും സംവിധാനവും ഉൾപ്പെടെയുള്ള മേഖലകളിലേക്കുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നവർക്ക് അവസരങ്ങളിലേക്ക് വാതിൽ തുറക്കുന്നതിനമാണ് ‘ഫസ്റ് ഫ്രെയിം’ ലക്ഷ്യം വക്കുന്നത്.
വിശദ വിവരങ്ങൾക്കും പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനുമായി +61 493919471 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. രണ്ട് മുതൽ 7 മണി വരെയാണ് ക്യാമ്പ് നടക്കുക. ഗോൾഡ് കോസ്റ്റ് നൈറ്റ്സ് ആണ് ആദ്യ ക്യാമ്പിന്റെ സംഘടകർ.



