22 
 
മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി അഭിനയിക്കുന്ന ജൂഡ് ആന്തണി ചിത്രം ‘തുടക്ക’ത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. മോഹൻലാലും കുടുംബവും ചടങ്ങിൽ പങ്കെടുത്തു. കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ ദിലീപ്, ജോഷി, രജപുത്ര രഞ്ജിത്ത് തുടങ്ങി സിനിമ രംഗത്തെ പ്രമുഖർ പങ്കെടുത്തു. സുചിത്ര മോഹൻലാൽ സ്വിച്ച് ഓണ്‍ ചെയ്തപ്പോൾ മകന്‍ പ്രണവ് മോഹൻലാൽ ആണ് ആദ്യ ക്ലാപ്പ് അടിച്ചത്.
ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ‘തുടക്കം’ നിർമിക്കുന്നത്. ആക്‌ഷൻ എൻ്റർടെയ്‌നറാകും ചിത്രം. ആന്റണിയുടെ മകൻ ആശിഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജെയ്‌സ് ബിജോയ് ആണ് സംഗീതം. ജോമോൻ ടി. ജോൺ ആണ് ചായാഗ്രഹണം.
 



