Saturday, November 29, 2025
Mantis Partners Sydney
Home » ബോളിവുഡ് നടൻ ധർമ്മേന്ദ്ര അന്തരിച്ചു
ബോളിവുഡ് നടൻ ധർമ്മേന്ദ്ര അന്തരിച്ചു

ബോളിവുഡ് നടൻ ധർമ്മേന്ദ്ര അന്തരിച്ചു

by Editor

മുംബൈ: ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ധർമ്മേന്ദ്ര (89) വിടവാങ്ങി. തൊണ്ണൂറാം ജന്മ ദിനത്തിന് ആഴ്ചകൾ ബാക്കി നിൽക്കേയാണ് വിഖ്യാത നടന വൈഭവം അരങ്ങൊഴിഞ്ഞത്. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു.

1960-ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് ധർമ്മേന്ദ്ര സിനിമയിൽ തുടക്കം കുറിക്കുന്നത്. തുടർന്ന് ഒട്ടനവധി ചിത്രങ്ങളിൽ മറക്കാനാകാത്ത കഥാപാത്രങ്ങളെ സമ്മാനിച്ചു. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമ്മേന്ദ്രയെ പ്രശസ്തനാക്കി. ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച ‘തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ’ ആണ് ഒടുവിൽ തിയേറ്ററിലെത്തിയ ധർമ്മേന്ദ്ര ചിത്രം. ധർമേന്ദ്ര അവസാനമായി അഭിനയിച്ച അമിതാഭ് ബച്ചൻ്റെ ചെറുമകൻ അഗസ്ത്യ നന്ദ നായകനാകുന്ന ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25 ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

നടി ഹേമമാലിനിയാണ് ധർമ്മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!